Your Image Description Your Image Description

ഐഫോൺ നിർമ്മാതാവായ ആപ്പിൾ സേവനങ്ങൾ എളുപ്പത്തിൽ ആക്കാൻ ‘ആപ്പിൾ സ്റ്റോർ ആപ്പ്’ ഇന്ത്യയിൽ പുറത്തിറക്കി. ഇത് അവതരിപ്പിച്ചതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ പൂർണ ഉൽപ്പന്ന ശ്രേണിയിലേക്ക് ആക്സസ് ലഭിക്കുകയും, ഉൽപ്പന്നങ്ങളെ വ്യക്തിഗതമാക്കുകയും, ആപ്പിൾ സ്പെഷ്യലിസ്റ്റുകളുമായി ബന്ധപ്പെടുകയും ചെയ്യാം. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആപ്പിൾ സ്റ്റോർ ആപ്പ് കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. ആപ്പ് സ്റ്റോറില്‍നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോം ഡെലിവറി, ഇൻ-സ്റ്റോർ പിക്കപ്പ് എന്നിവയും ഇതിലൂടെ തിരഞ്ഞെടുക്കാനാകും. ആപ്പിലൂടെ മറ്റ് രാജ്യങ്ങളിൽ നൽകുന്ന അതേ പ്രീമിയം അനുഭവം ഇന്ത്യൻ ഉപഭോക്താക്കൾക്കും നൽകാനാണ് കമ്പനിയുടെ ലക്ഷ്യം. ഉപഭോക്താക്കൾക്ക് ഓൺലൈൻ വ്യക്തിഗത സജ്ജീകരണ സെഷനുകൾക്കായി ആപ്പിൾ സ്പെഷ്യലിസ്റ്റുകളുമായി ബന്ധപ്പെടാനും, ഉപകരണങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും, പ്രാദേശിക സ്റ്റോറുകളുടെ സഹായത്തോടെ ഉപകരണങ്ങളുടെ പൂർണ്ണ ശേഷി പ്രയോജനപ്പെടുത്താനും സാധിക്കും.

ആപ്പിളിന്റെ കസ്റ്റമൈസേഷൻ ഫീച്ചറുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എയർപോഡുകൾ, ഐപാഡുകൾ, ആപ്പിൾ പെൻസിലുകൾ എന്നിവ പോലുള്ള ഉപകരണങ്ങളിൽ തങ്ങളുടെ പേരുകൾ, ഇനീഷ്യലുകൾ അല്ലെങ്കിൽ ഇമോജികൾ ചേർത്ത് വ്യക്തിഗതമാക്കാം. ഈ ആപ്പ് ഇന്ത്യയിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് ഒരു പുതിയതും സുഗമവുമായ ഷോപ്പിംഗ് അനുഭവം നൽകുന്നു. ഇന്ത്യൻ വിപണിയിലെ നിക്ഷേപം വർധിപ്പിക്കുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *