Your Image Description Your Image Description

കോട്ടയം: പാഞ്ഞെത്തിയ കെഎസ്ആർടിസി ബസ്സിനു മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി. വെള്ളിയാഴ്ച വൈകീട്ട് 6.30-ന് കോട്ടയം പൊൻകുന്നത്തിനടുത്ത് പതിനെട്ടാം മൈലിലാണ് സംഭവം നടന്നത്.

കെ.എസ്.ആർ.ടി.സി. ബസ്സും സ്വകാര്യ ബസ്സും തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്റ്റോപ്പിൽ നിർത്തി സ്വകാര്യ ബസ് ആളെ ഇറക്കുന്നതിനിടെ അമിതവേ ഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തുകൂടെ മറികടന്നു പോകുകയായിരുന്നു. അപകടകരമായ രീതിയിൽ കെ.എസ്.ആർ.ടി.സി കടന്നുപോകുന്നത് വീഡിയോയിൽ വ്യക്തമാണ്. ബസ്സിൽ നിന്ന് ഇറങ്ങിയ യുവതി തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *