Your Image Description Your Image Description

ഇറാനിൽ സ്ലീവ് ലെസ് ധരിച്ച് സം​ഗീതപരിപാടി അവതരിപ്പിച്ച യുവതിക്കെതിരെ സ്വമേധയാ കേസെടുത്ത് കോടതി. പരസ്തൂ അഹ്‌മദിയെന്ന യുവതിക്കെതിരെയാണ് ഇറാനിയൻ കോടതി സ്വമേധയാ കേസെടുത്തത്. യുവതി ഓൺലൈനായി സംഘടിപ്പിച്ച സംഗീതപരിപാടിയിൽ ഹിജാബ് ധരിക്കാതെ സ്ലീവ്‌ലെസ് ധരിച്ചാണ് യുവതി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ​​ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ.

ബുധനാഴ്ചയാണ് പരസ്തൂ അഹ്‌മദി തന്റെ യൂട്യൂബ് ചാനലിലൂടെ യുവതി സംഗീതപരിപാടി സ്ട്രീം ചെയ്തത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ കോടതി ഇടപെടുകയായിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഡ്രസ് കോഡ് ലംഘിച്ചതിനെ ‘നിയമപരവും മതപരവുമായ മാനദണ്ഡങ്ങളുടെ ലംഘനം’ എന്നാണ് കോടതി വിമർശിച്ചിരിക്കുന്നത്. കോടതി ഇടപെട്ട് ഗായികയ്ക്കും പ്രൊഡക്ഷൻ സ്റ്റാഫിനുമെതിരെ നിയമനടപടി സ്വീകരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം.

ഗായികയും ക്രൂവിലെ നാല് യുവാക്കളുമടങ്ങുന്ന സംഘമാണ് പരിപാടിയിലുണ്ടായിരുന്നത്. എല്ലാവരും കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഞാൻ പരസ്തൂ. സ്നേഹിക്കുന്ന രാജ്യത്തിനായി പാട്ടുപേക്ഷിക്കാത്തവൾ, നിശബ്ദയായിരിക്കാൻ ഒരുക്കമല്ലാത്തവൾ. സാങ്കൽപികമായ സംഗീതപരിപാടിയിൽ എന്റെ ശബ്ദം ശ്രദ്ധിക്കൂ, ഒരു മനോഹരമായ രാജ്യം സ്വപ്നം കാണൂ’ എന്നുപറഞ്ഞുകൊണ്ടായിരുന്നു യുവതി പരിപാടി തുടങ്ങിയത്.

മഹ്സ അമിനിയുടെ കസ്റ്റഡി മരണവും അതേതുടർന്ന് ഇറാനിലുണ്ടായ പ്രതിഷേധങ്ങളെയും പ്രതിപാദിക്കുന്ന ഒരു ഗാനവും പരിപാടിയിൽ അവതരിപ്പിച്ചിരുന്നു. 1979-ലെ ഇസ്ലാമിക് വിപ്ലവ നിയമമനുസരിച്ച് സ്ത്രീകൾ പൊതുസ്ഥലത്ത് തലമുടി മറയ്ക്കണമെന്നും പാട്ട് പാടരുതെന്നുമുള്ള വിലക്കുകൾ നിലനിൽക്കുണ്ട്. വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന പുതിയ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായാണ് അഹമ്മദിയുടെ സംഗീതപരിപാടിയുടെ സ്ട്രീമിങ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *