Your Image Description Your Image Description

പലരുടെയും രീതിയാണ് മൂത്രമൊഴിക്കാതെ പിടിച്ചുവെയ്ക്കുക എന്നത്. സിനിമാ തിയേറ്ററിൽ ഇരിക്കുമ്പോഴോ മറ്റെന്തെങ്കിലും തിരക്കിലോ ആകുമ്പോൾ നമ്മൾ ശുചിമുറിയിൽ പോകാൻ മടിക്കാറുണ്ട്. യാത്രയ്ക്കിടയിലും ഇത് അലോസരപ്പെടുത്താറുണ്ട്. ഇത്തരക്കാർക്കൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ കമ്പനികൾ. ലിക്വിഡ് ഡെത്ത്, ഡിപെൻഡ് എന്നീ കമ്പനികളാണ് അഡൾട്ട് ഡയപ്പറുകൾ എന്ന പുതിയ കണ്ടെത്തലുമായി വിപണിയിലെത്തിയിരിക്കുന്നത്. ഇവ മുതിർന്നവർക്കുള്ള ഡയപ്പറുകളാണ്. കുട്ടികൾക്കുള്ള ഡയപ്പറുകളിൽനിന്ന് വ്യത്യസ്തമായാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. പിറ്റ് ഡയപറുകൾ എന്നും ഇവ അറിയപ്പെടുന്നു.

ലിക്വിഡ് ഡെത്ത്, ഡിപെൻഡ് എന്നീ കമ്പനികളാണ് അഡൾട്ട് ഡയപ്പറുകൾ എന്ന പുതിയ കണ്ടെത്തലുമായി വിപണിയിലെത്തിയിരിക്കുന്നത്. ഇവ മുതിർന്നവർക്കുള്ള ഡയപ്പറുകളാണ്. കുട്ടികൾക്കുള്ള ഡയപ്പറുകളിൽനിന്ന് വ്യത്യസ്തമായാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. പിറ്റ് ഡയപറുകൾ എന്നും ഇവ അറിയപ്പെടുന്നു. 75 യു എസ് ഡോളറാണ് (6000 രൂപ) ഒരു ഡയപ്പറിൻറെ വില വരുന്നത്.

മൂത്രശങ്ക തോന്നിയാൽ ബാത്ത്‌റൂമിൽ പോകാതെ തന്നെ കാര്യം നടത്താൻ ഈ ഡയപർ മതിയെന്നാണ് കമ്പനി പറയുന്നത്. ലീക്ക് പ്രൂഫായ അഡൾട്ട് ഡയപറിൽ മൂത്രത്തിന്റെ മണം ഒഴിവാക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ലിക്വിഡ് ഡെത്തിന്റെ വെബ്‌സൈറ്റിലാണ് അഡൾട്ട് ഡയപറുകൾ ലഭ്യമാകുക.

ആദ്യമെത്തിയ സ്റ്റോക്ക് ഒരു ദിവസത്തിനുള്ളിൽ വിറ്റുപോയതായാണ് വിവരം. അടുത്ത സ്റ്റോക്ക് എപ്പോൾ എത്തുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. പിറ്റ് ഡയപറുകളുടെ പ്രമോഷൻ വീഡിയോകളും ഫോട്ടോകളും ലിക്വിഡ് ഡെത്ത് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *