Your Image Description Your Image Description

പാലക്കാട്: ജില്ലയിൽ നടന്ന കെ.എസ്.ആർ.ടി.സിയുടെ ഉദ്‌ഘാടന ചടങ്ങിനിടെ മന്ത്രി കെ.ബി ഗണേഷ്‍കുമാറിനെതിരെ മുൻ ജീവനക്കാരന്‍റെ പ്രതിഷേധം. കെഎസ്ആര്‍ടിസിയുടെ ശിതീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. പ്രതിഷേധിച്ച ജീവനക്കാരന് നേരെ വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നും മന്ത്രി മറുപടി നൽകി. ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി ഓഫീസ് വളയുന്ന സമര രീതി ജീവനക്കാര്‍ ഒഴിവാക്കണമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു.

ഇതിനിടെ മന്ത്രിക്കെതിരെ സദസിൽ നിന്ന് ജീവനക്കാരുടെ പ്രതിഷേധവും ഉണ്ടായി. കെ.എസ്.ആർ.ടി.സിയുടെ എല്ലാ പ്രവൃത്തികളുടെയും കരാറുകള്‍ നേരിട്ട് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട്-മൈസൂരു റൂട്ടിലും പാലക്കാട്- ബെംഗളൂരു റൂട്ടിലും പുതിയ ബസ് സര്‍വീസുകളും മന്ത്രി പ്രഖ്യാപിച്ചു. കരിമ്പ പനയമ്പാടത്തെ അപകടമേഖലയിൽ രാവിലെ നടത്താനിരുന്ന മന്ത്രിയുടെ സുരക്ഷാ പരിശോധന പ്രതിഷേധത്തെ തുടർന്ന് വൈകിട്ട് മൂന്നിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *