Your Image Description Your Image Description

പത്തനംതിട്ട: ശബരിമലയിൽ ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശി സി. എം രാജനാണ് (68) മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *