Your Image Description Your Image Description

പ​നാ​ജി: ഗോ​വ​യി​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം. കാ​സി​നോ ഡ​യ​റ​ക്ട​റും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​ഡി സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക്രൂ​യി​സ് കാ​സി​നോ പ്രൈ​ഡി​ൽ​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം നടന്നത്. കാ​സി​നോ ഡ​യ​റ​ക്ട​റും മ​റ്റ് ര​ണ്ട് മു​തി​ർ​ന്ന ജീ​വ​ന​ക്കാ​രു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പോ​ലു​രി ചെ​ന്ന കേ​ശ​വ റാ​വു​വെ​ന്ന ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ടീ​മം​ഗ​ങ്ങ​ളു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ‌‌

കാ​സി​നോ​യി​ൽ മു​റി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​നാ​ജി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *