Your Image Description Your Image Description

ചെ​ന്നൈ: മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഇ.​വി.​കെ.​എ​സ്‌.​ഇ​ള​ങ്കോ​വ​ൻ അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ൽ രാ​വി​ലെ 10:15നാ​യി​രു​ന്നു അ​ന്ത്യം.ശ്വാസതടസത്തെ തുടർന്ന് തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രി​ൽ ടെ​ക്സ്റ്റെ​യി​ൽ​സ് സ​ഹ​മ​ന്ത്രി ആ​യി​രു​ന്ന അ​ദ്ദേ​ഹം ത​മി​ഴ്നാ​ട് പി​സി​സി മു​ൻ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു.നി​ല​വി​ൽ ഈ​റോ​ഡ് ഈ​സ്റ്റി​ലെ എം​എ​ൽ​എ ആ​ണ്.

മ​ക​ൻ തി​രു​മ​ക​ൻ മ​രി​ച്ച ഒ​ഴി​വി​ൽ 2023 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് എം​എ​ൽ​എ ആ​യ​ത്.ജ​യ​ല​ളി​ത​യു​ടെ വി​മ​ർ​ശ​ക​ൻ ആ​യി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട നേ​താ​വാ​ണ് ഇ​ള​ങ്കോ​വ​ന്‍. 2014ൽ ​രാ​ഹു​ൽ ഗാ​ന്ധി പി​സി​സി അ​ധ്യ​ക്ഷ​ൻ ആ​യി നി​യ​മി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *