Your Image Description Your Image Description

ഒക്‌ടോബര്‍ 7 മുതല്‍ ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം ഉടലെടുത്തത്. പലസ്‌തീന് പിന്തുണ പ്രഖ്യാപിച്ച് അയല്‍ രാജ്യങ്ങളായ തുര്‍ക്കിയും ലെബനനും ഇറാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. പലസ്തീനുമേല്‍ ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിച്ചതിന് പിന്നാലെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഹിസ്‌ബുള്ളയും, ഇറാനും, ഹൂത്തികളും, ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂലികൾ രംഗത്തെത്തിയതും, ഇസ്രായേലിലേക്ക് വ്യോമാക്രണങ്ങള്‍ നടത്തിയതുമാണ് പശ്ചിമേഷ്യയെ നിലവില്‍ യുദ്ധസാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 400ല്‍ അധികം ബാലിസ്‌റ്റിക് മിസൈലുകള്‍ ഇറാൻ ഇസ്രായേലിലേക്ക് അയച്ചത് അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും, പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന തരത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തു.

Middle east, west asia, east europe lights during night as it looks like from space. Elements of this image are furnished by NASA

ഈ വർഷം ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാനിയൻ നയതന്ത്ര കേന്ദ്രത്തിലെ ഏഴ് ഇറാനിയൻ ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) ഉദ്യോഗസ്ഥരെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിനെ തിരിച്ചടിക്കാൻ ഇറാൻ നിർബന്ധിതരായത്. ഇറാൻ ഭരണകൂടത്തിന്‍റെ ശക്തി തെളിയിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇസ്രായേലിനെ ഇറാൻ തിരിച്ചടിച്ചത്. അതേസമയം, ഇറാന്‍റെ ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങളിലേക്ക് നയിച്ചിരുന്നുവെങ്കില്‍ പശ്ചിമേഷ്യയിലെ സംഘർഷം വർദ്ധിപ്പിക്കുകയും മറ്റൊരുതലത്തിലേക്ക് എത്തുകയും ചെയ്യുമായിരുന്നു.

ഏപ്രിൽ 13ന് ഇറാൻ ഇസ്രായേലിലേക്ക് 300ലധികം മിസൈലുകളും ഡ്രോണുകളുമായി ആക്രമണം നടത്തിയതായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാൻ കാരണമായത്. സൈനിക താവളങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് തങ്ങളുടെ ആക്രമണമെന്നാണ് ഇറാൻ അന്ന് മുന്നറിയിപ്പ് നൽകിയത്. വലിയ സംഘര്‍ഷം ഉണ്ടാക്കുകയല്ല തങ്ങളുടെ ലക്ഷ്യം, മറിച്ച് ഇസ്രായേലിന്‍റെ സൈനിക കേന്ദ്രങ്ങളും ശേഷിയും തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇറാൻ ഭരണകൂടം അന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇറാന്‍റെ വ്യോമാക്രമണമെല്ലാം പ്രതിരോധിച്ചെന്നും പല ഡ്രോണുകളും മിസൈലുകളും തകര്‍ത്തെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭരണകൂടം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *