Your Image Description Your Image Description

കോഴിക്കോട്: പൊലീസിന് നടത്തിപ്പ് ചുമതലയുള്ള ക്ഷേത്രത്തിൽ മോക്ഷണം. മുതലക്കുളത്ത് കമ്മിഷണർ ഓഫീസിനോട് ചേർന്ന ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളാണ് ചൊവ്വാഴ്ച രാത്രി മോഷ്ടിച്ചത്.

ബുധനാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ ജീവനക്കാർ ഭണ്ഡാരങ്ങളില്ലെന്ന് കണ്ടതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പണം കഴിഞ്ഞ ദിവസം ക്ഷേത്ര ജീവനക്കാർ മാറ്റിയതിനാൽ ഭണ്ഡാരത്തിൽ പണമുണ്ടായിരുന്നില്ല. പരിശോധനയ്ക്കിടെ ക്ഷേത്രത്തിനു സമീപത്തെ ഓടയിൽനിന്ന് രണ്ടു ഭണ്ഡാരങ്ങൾ കണ്ടെടുത്തു.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *