Your Image Description Your Image Description

ഗാസയെ സംബന്ധിച്ച് ഏറ്റവും മോശകരമായ വർഷമായിരുന്നു 2024.1948 ൽ ഇസ്രയേൽ രൂപം കൊണ്ടത് മുതലുള്ള ഇസ്രയേൽ-പലസ്തീൻ യുദ്ധങ്ങളിലെ ഏറ്റവും മാരകമായ അദ്ധ്യായമാണിത്.ഏഴര ലക്ഷത്തോളം വരുന്ന ജനങ്ങളാണ് 1948 ലെ പലസ്തീൻ യുദ്ധത്തെ തുടർന്ന് പലസ്തീൻ ഗ്രാമങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടത്. ഇസ്രയേലിന്റെ സകല സന്നാഹങ്ങളെയും വെല്ലുവിളിച്ച് ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണങ്ങൾക്കിടെ ഇസ്രയേൽ-പലസ്തീൻ സംഘർഷങ്ങൾ ആരംഭിക്കുന്നത്. അൽ അഖ്‌സ ഫ്‌ളഡ് എന്ന് പേരിട്ട ഈ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇസ്രയേൽ യുദ്ധത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നില്ലെന്ന് മാത്രമല്ല, മനുഷ്യത്വരഹിതമായ പ്രവൃത്തികളാണ് ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്നത്.വ്യോമാക്രമണത്തിലൂടെ യുദ്ധം ആരംഭിച്ചെങ്കിലും പിന്നെ അത് കരയാക്രമണത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.നവജാതശിശുക്കൾ, ഗർഭിണികൾ, മാധ്യമപ്രവർത്തകർ തുടങ്ങി പലസ്തീനിലെ കുറഞ്ഞത് 23,843 പേരാണ് കൊല ചെയ്യപ്പെട്ടത്.

ഒക്ടോബർ 27ന് വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും പ്രമേയം അവതരിപ്പിച്ചിരുന്നു. അന്ന് ഉടമ്പടിയിൽ ഒപ്പുവെക്കാതെ ഇന്ത്യ വിട്ടുനിൽക്കുകയായിരുന്നു. 120 പേർ അനുകൂലിക്കുകയും 14 പേർ എതിർക്കുകയും 45 പേർ വിട്ടുനിൽക്കുകയും ചെയ്ത ഉടമ്പടി വീണ്ടും ഐക്യരാഷ്ട്രസഭ അവതരിപ്പിച്ചു. എന്നാൽ ആ സമയത്ത് ഇന്ത്യയടക്കം 123 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു.

വെള്ളം,ഭക്ഷണം,വൈദ്യുതി,ഇന്ധനം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളൊന്നും തന്നെ ഇസ്രയേൽ അനുവദിച്ചുനൽകിയിരുന്നില്ല. ഗാസയിലെ കാൽ ഭാഗത്തിലധികം മനുഷ്യർ പട്ടിണിയിലാണെന്നും ഐക്യരാഷ്ട്രസഭ സൂചിപ്പിക്കുന്നുണ്ട്. 36 ആശുപത്രികളിൽ 15 ആശുപത്രികളും പ്രവർത്തനക്ഷമമായി. 600 ലധികം രോഗികളയെും ആരോഗ്യപ്രവർത്തകരെ കാണാതായി. അവർ ജീവനോടെയുണ്ടോ എന്നും പോലും വ്യക്തമല്ല.സാധാരണജനങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ, മാധ്യമപ്രവർത്തകർ തന്റെ വ്യക്തിത്വത്തിലൂടെയും അഭിപ്രായത്തിലൂടെയും ജീവൻ നഷ്ടപ്പെടുത്തുകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി സധൈര്യം പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ജീവിതം ഈ യുദ്ധകാലഘട്ടത്തിൽ യാതന നിറഞ്ഞതായി തീരുകയാണ്.

ഗാസയിലെ വിവിധ പ്രദേശങ്ങളിലായി നടന്ന ആക്രമണത്തിൽ 104 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ് ആണ് കണക്ക് വെളിപ്പെടുത്തിയത്.2023 ലെ കണക്കെടുത്താൽ 2024 ലെ മരണനിരക്ക് കുറവാണ്. മാധ്യമപ്രവർത്തകരിൽ 129 മരണം 2023 ൽ റിപ്പോർട്ട് ചെയ്തു. ഗാസയെ സംബന്ധിച്ച് ഏറ്റവും മോശകരമായ വർഷമാണെന്ന് ഐഎഫ്‌ജെ ജനറൽ സെക്രട്ടറി ആന്റണി ബെലെഞ്ചർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *