Your Image Description Your Image Description

തിരുവനന്തപുരം: വാണിജ്യവത്ക്കരണത്തിന് ശേഷം മാത്രം കമ്പനികള്‍ മൂല്യനിര്‍ണയം നടത്തുന്ന നിലയില്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ മൂല്യനിര്‍ണയത്തെക്കുറിച്ചുള്ള മാസ്റ്റര്‍ക്ലാസുകളില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കണമെന്നും, അത് വിഷയത്തെക്കുറിച്ചുള്ള അവരുടെ ധാരണ തിരുത്താന്‍ സഹായകമാണെന്നും ഹഡില്‍ ഗ്ലോബല്‍ 2024ല്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ അഭിപ്രായപെട്ടു.

മൂല്യനിര്‍ണയ സമയത്തെക്കുറിച്ച് സ്ഥാപകര്‍ കാര്യബോധമുള്ളവരാകണമെന്നും, മാസ്റ്റര്‍ക്ലാസുകള്‍ അവരെ ശരിയായ വഴിയിലേക്ക് നയിക്കുമെന്നും ‘ഏഞ്ചല്‍ നെറ്റ് വര്‍ക്കുകള്‍ തെരഞ്ഞെടുക്കുന്നതും സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്തുന്നതും എങ്ങനെ’ എന്ന പാനല്‍ സെഷനില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

വരുമാനത്തിന് മുന്‍പും വരുമാനമുണ്ടാകുന്ന അവസ്ഥയിലും സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക്,അവരുടെ ഉടമാവകാശത്തിന്‍റെ ഒരുഭാഗം പങ്കിടുന്ന അവസ്ഥ മുതല്‍ മൂല്യനിര്‍ണയത്തിന്‍റെ നിരീക്ഷണം ആവശ്യമാണെന്ന് കേരള ഏഞ്ചല്‍ നെറ്റ് വര്‍ക്ക് നിക്ഷേപകനും, റോയി വര്‍ഗീസ് അസോസിയേറ്റ്സിന്‍റെ മാനേജിങ് പാര്‍ട്ണറുമായ ശ്രീ.റോയി ഐ വര്‍ഗീസ് പറഞ്ഞു.

പരമ്പരാഗത വ്യാപാര മാതൃകയ്ക്ക് 90 കള്‍ക്ക് ശേഷം സാങ്കേതികമായ തടസ്സമുണ്ടാവുകയും പിന്നീട് ക്രമാതീതമായ വളര്‍ച്ച നേടുകയും ചെയ്തിരുന്നു. ഇപ്പൊഴും അത്തരം പരമ്പരാഗത വ്യാപാരരീതി തടരുന്നു എങ്കില്‍ ആരംഭദശയിലെ മൂല്യനിര്‍ണയം എളുപ്പമാണ്. ക്രമാതീതമായ മാറ്റമുണ്ടെങ്കില്‍ മൂല്യനിര്‍ണയം ആവശ്യമാണ്-ശ്രീ വര്‍ഗീസ് നിരീക്ഷിച്ചു.

സ്വത്തിന് ബാധ്യതയുള്ള രീതിയില്‍ നിന്നും പണമൊഴുകുന്ന മാതൃകയിലേക്ക് പാരമ്പര്യമായ മൂല്യനിര്‍ണയും നീങ്ങുന്നതായും അദ്ദേഹം പറഞ്ഞു.

പങ്കാളിത്തം അല്ലെങ്കില്‍ നിശ്ചിത ബാധ്യതയുള്ള പങ്കാളിത്തം എന്നിവ ഒരു നിക്ഷേപകന് പിന്‍മാറ്റത്തിന് പ്രയാസമുണ്ടാക്കും. ഒരാള്‍ക്ക് നികുതി വകുപ്പിന്‍റെയും മറ്റ് വിവിധ കാര്യങ്ങളുടെയും അനുവാദം കിട്ടി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടോ മൂന്നോ വര്‍ഷമെടുത്തേക്കുമെങ്കിലും സ്വകാര്യ ലിമിറ്റഡ് കമ്പനി രൂപീകരിക്കുന്നതാാണ് അഭിലഷണീയമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ സുഗമമായി നീങ്ങാന്‍ ആവശ്യമായ തുക കരുതണമെന്നും അതിന് ശരിയായ രീതിയിലൂടെ കടമെടുക്കാമെന്നും കെ.എ.എന്‍. പ്രസിഡന്‍റ് ശ്രീ.രവീന്ദ്രനാഥ് കമ്മത്ത് പറഞ്ഞു.

ഏഞ്ചല്‍ നിക്ഷേപകര്‍ അവരെ തുടക്കദശയില്‍ സഹായിക്കും. അവര്‍ക്ക് ജീവിതത്തിന്‍റെ എല്ലാ മേഖലയിലും നൂതനതകളും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്പന്നങ്ങളെ വളര്‍ത്താന്‍ താത്പര്യമുള്ള സ്ഥാപകര്‍ക്ക് മൂല്യനിര്‍ണയം സ്വയം കരുതലാണെന്ന് കെ.എ.എന്‍.ഏഞ്ചല്‍ ശ്രീ അജിത് മൂപ്പന്‍ പറഞ്ഞു.

കെ.എ.എന്‍.നിക്ഷേപകന്‍ ശ്രീ.രാജേഷ് നായര്‍ മോഡറേറ്ററായിരുന്നു

സ്റ്റാര്‍ട്ടപ്പ് ബാങ്കിങിലെയും ബിസിനസ് പേയ്മെന്‍റിലെയും പുതിയ മാറ്റങ്ങള്‍: സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയുടെ പ്രതിഫലനം എന്ന വിഷയത്തില്‍ മറ്റൊരു പാനല്‍ സെഷന്‍ അവസാനദിവസം നടന്നു. പ്രോഡക്ട്സ് കാര്‍ബണ്‍ കാര്‍ഡ് വൈസ് പ്രസിഡന്‍റ് ശ്രീ.ഭഗത്.ജി, ആക്സിസ് ബാങ്ക് കമേഴ്സ്യല്‍ ബാങ്കിങ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ശ്രീ.സന്ദീപ്കുമാര്‍ അഗര്‍വാള്‍ എന്നിവര്‍ പങ്കെടുത്തു.

സീ ഫുഡ്സ് മാനേജിങ് പാര്‍ട്ണര്‍ ശ്രീ.മയുരേഷ് റൗട്ട് മോഡറേറ്റായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *