Your Image Description Your Image Description

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കരാചാര്യ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് ഡിസംബർ രണ്ടിന് സെമിനാർ സംഘടിപ്പിക്കുന്നു. ‘അദ്വൈതത്തിന്റെ ജന്മഭൂവിൽ’ എന്നതാണ് സെമിനാറിന്റെ വിഷയം. ചെന്നൈയിലെ ശ്രീ വിഷ്ണുമോഹൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാർ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ ഡീൻ പ്രൊഫ. വി. രാമകൃഷ്ണഭട്ട് അധ്യക്ഷനായിരിക്കും. ശ്രീശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ശ്രീകല എം. നായർ, ശ്രീവിഷ്ണുമോഹൻ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി സ്വാമി ശ്രീഹരിപ്രസാദ്, പ്രൊഫ. കെ. എം. സംഗമേശൻ, പ്രൊഫ. എസ്. ഷീബ എന്നിവർ പ്രസംഗിക്കും. പ്രൊഫ. പി. സി. മുരളീമാധവൻ, പ്രൊഫ. സി. എം. നീലകണ്ഠൻ, പ്രൊഫ. നാരായണൻ നമ്പൂതിരി, പ്രൊഫ. കെ. പി. ശ്രീദേവി, പ്രൊഫ. എൻ. കെ. സുന്ദരേശ്വരൻ, ഡോ. സി. എൽ. രാമകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *