Your Image Description Your Image Description

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്ത് കേരളം. ആന്ധ്രാപ്രദേശാണ് ഒന്നാമത്. പെട്രോളിന് 31% മൂല്യവര്‍ധിത നികുതി, ലീറ്ററിന് 4 രൂപ വാറ്റ്, ലീറ്ററിന് 1 രൂപ റോഡ് വികസന സെസ് എന്നിങ്ങനെയാണ് ആന്ധ്രയില്‍ ചുമത്തുന്നത്. ഡീസലിനാകട്ടെ 22.25% ആണ് മൂല്യവര്‍ധിത നികുതി. ലീറ്ററിന് 4 രൂപ വാറ്റ്, ലീറ്ററിന് 1 രൂപ റോഡ് വികസന സെസ് എന്നിവയും ചുമത്തുന്നുണ്ട്.

കേരളത്തില്‍ പെട്രോളിന് 30.08% വില്‍പന നികുതി, ലീറ്ററിന് ഒരു രൂപ അധിക വില്‍പന നികുതി, 1 ശതമാനം സെസ്, ലീറ്ററിന് രണ്ടു രൂപ സാമൂഹ്യസുരക്ഷാ സെസ് എന്നിങ്ങനെയാണ് ചുമത്തുന്നത്. ഡീസലിന് 22.76 % ആണ് വില്‍പന നികുതി. ലീറ്ററിന് ഒരു രൂപ അധിക വില്‍പന നികുതി, 1 ശതമാനം സെസ്, ലീറ്ററിന് രണ്ട് രൂപ സാമൂഹ്യസുരക്ഷാ സെസ് എന്നിവയും ചുമത്തുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ക്കുകയാണ്. ചരക്കുസേവന നികുതിയുടെ കീഴില്‍ കൊണ്ടുവന്നാല്‍ പരമാവധി ചുമത്താവുന്ന നികുതി നിരക്ക് 28 % ആണ്. ആന്‍ഡമാന്‍ നിക്കോബാന്‍ ദ്വീപുകളില്‍ ഒരു ശതമാനമാണ് പെട്രോളിനും ഡീസലിനും നികുതി.

കേന്ദ്രസര്‍ക്കാര്‍ 2021 നവംബറില്‍ 13 രൂപയും 2022 മേയില്‍ 16 രൂപയും സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. 2024 മാര്‍ച്ചില്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില ലീറ്ററിനു രണ്ടു രൂപ കുറയ്ക്കുകയും ചെയ്തു. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *