Your Image Description Your Image Description

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭൂമികയെ പരിവര്‍ത്തനപ്പെടുത്തുന്ന രണ്ട് പ്രധാന പ്രവണതകള്‍ മെറ്റ ഇന്ന് പ്രസിദ്ധീകരിച്ചു. രാജ്യത്ത് ക്വിക്ക് കൊമേഴ്സിന്റെ വളര്‍ച്ചയും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ വേഗവര്‍ധനയും സംബന്ധിച്ച കണക്കുകളാണ് പുറത്തുവിട്ടത്. വ്യക്തിപരമാക്കിയ റെക്കമന്‍ഡേഷനുകളും കണ്ടെത്തലും, ക്രിയേറ്റര്‍മാര്‍, മെസേജിംഗ് എന്നിവ ആളുകള്‍ക്ക് ഓണ്‍ലൈനില്‍, പ്രത്യേകിച്ച് ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലൂടെ ഷോപ്പിംഗ് കൂടുതല്‍ എളുപ്പമാക്കുന്നത് എങ്ങനെയെന്ന് രണ്ട് പഠനങ്ങളും എടുത്തുകാണിക്കുന്നു.

മെറ്റ, ആഡ്സ് ബിസിനസ്, ഡയറക്ടര്‍ ആന്‍ഡ് ഹെഡ് (ഇന്ത്യ) അരുണ്‍ ശ്രീനിവാസ് പറഞ്ഞു, ”ഞങ്ങള്‍ 2024-ല്‍ നിന്ന് പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഇ-കൊമേഴ്സ് മേഖലയില്‍ വേറിട്ടുനില്‍ക്കുന്ന രണ്ട് പ്രധാന പ്രവണതകള്‍ എന്നത് രണ്ടാം നിര, മൂന്നാം നിര വിപണികളില്‍ ക്വിക്ക് കൊമേഴ്സിന്റെ വളര്‍ച്ചയും ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ തുടര്‍ച്ചയായ വേഗവര്‍ധനയുമാണ്. എഐ അധിഷ്ഠിത വ്യക്തിപരമാക്കലും കണ്ടെത്തലും, ക്രിയേറ്റര്‍മാര്‍, മെസേജിംഗ് എന്നിവ എങ്ങനെയാണ് ക്വിക്ക് കൊമേഴ്‌സ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താനും ഉപയോക്താക്കള്‍ക്ക് സമീപിക്കാനും പ്രാപ്തരാക്കുന്നത് എന്ന് പഠനങ്ങള്‍ അടിവരയിടുന്നു. ഉപയോക്താക്കളുടെ പരിണമിച്ചുകൊണ്ടിരിക്കുന്ന മുന്‍ഗണനകള്‍ നിറവേറ്റുന്ന കൂടുതല്‍ തടസ്സങ്ങളില്ലാത്തതും ഇടപഴകുന്നതും സ്വാധീനമുള്ളതുമായ ഷോപ്പിംഗ് അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രാന്‍ഡുകളെ പ്രാപ്തരാക്കുന്നു.”

മെറ്റയ്ക്കു വേണ്ടി GWI ആണ് ക്വിക്ക് കൊമേഴ്‌സ് സംബന്ധിച്ച പഠനം നടത്തിയത്. ഇന്ത്യയില്‍ 16 നും 64 നും ഇടയില്‍ പ്രായമുള്ള 2500+ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഇതിനായി സമീപിച്ചു.

  • ക്വിക്ക് കൊമേഴ്സ് സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് പ്രതികരിച്ച 10 ല്‍ 9 പേരും പറഞ്ഞു, കഴിഞ്ഞ ആഴ്ച്ച പകുതി പേരും ഈ സേവനങ്ങള്‍ ഉപയോഗിച്ചത്, ക്വിക്ക് കൊമേഴ്സ് സേവനങ്ങള്‍ ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത് എങ്ങനെയെന്ന് സൂചിപ്പിക്കുന്നു.
  • പലവ്യഞ്ജനം, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ക്വിക്ക് കൊമേഴ്സ് സേവനങ്ങളുമായി സ്വാഭാവികമായും ഉയര്‍ന്ന ബന്ധമുണ്ടെങ്കിലും, മുടി സംരക്ഷണം, ചര്‍മസംരക്ഷണം, ആരോഗ്യം, സൗഖ്യം എന്നിവ പോലുള്ള കൂടുതല്‍ പ്രധാന വിഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നത് വര്‍ധിച്ചുവരികയാണ്.
  • പുതിയതും ഉയര്‍ന്നുവരുന്നതുമായ ഒരു വിഭാഗമെന്ന നിലയില്‍, ക്വിക്ക് കൊമേഴ്സ് ബ്രാന്‍ഡുകള്‍ക്ക് സമാനതകളില്ലാത്ത റീച്ച് മെറ്റ വാഗ്ദാനം ചെയ്യുന്നു. മെറ്റ പ്ലാറ്റ്‌ഫോമുകള്‍ വഴി എഐ യുടെ പിന്നണി സഹായത്തോടെ പുതിയ ക്വിക്ക് കൊമേഴ്സ് ബ്രാന്‍ഡുകളോ ഉല്‍പ്പന്നങ്ങളോ കണ്ടെത്തുന്നതായി പ്രതികരിച്ചവരില്‍ 86% പേര്‍ പറഞ്ഞു. മെറ്റ പ്ലാറ്റ്‌ഫോമുകള്‍ അതിന്റെ എല്ലാ ചാനലുകളിലും ഏറ്റവും ഉയര്‍ന്ന ക്ലിക്ക്-ത്രൂ, പര്‍ച്ചേസ് നിരക്കുകളിലൂടെ ഉയര്‍ന്ന കണ്‍വേര്‍ഷന്‍ നിരക്കുകള്‍ സാധ്യമാക്കുന്നതായും പഠനം കാണിക്കുന്നു.
  • ഉപഭോക്താക്കള്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു, പ്രത്യേകിച്ചും ബ്രാന്‍ഡ് വിസിബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിലും അനുകൂലമായ ധാരണകള്‍ വര്‍ധിപ്പിക്കുന്നതിലും. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍/ക്രിയേറ്റര്‍മാര്‍ വഴി പുതിയ ബ്രാന്‍ഡുകള്‍/ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതായി പ്രതികരിച്ചവരില്‍ മൂന്നിലൊന്ന് പേരും വ്യക്തമാക്കി. കൂടാതെ 30% പേര്‍ ഇന്‍ഫ്‌ളുവന്‍സര്‍ ശുപാര്‍ശ ചെയ്ത ഉല്‍പ്പന്നം വാങ്ങിയിട്ടുണ്ട്.
  • ക്വിക്ക് കൊമേഴ്‌സ് അനുവര്‍ത്തിക്കുന്നതില്‍ Gen Z മുന്‍നിരയിലാണെന്ന് പഠനം വ്യക്തമാക്കുന്നു. മെറ്റ പ്ലാറ്റ്‌ഫോമുകള്‍ വഴി തങ്ങള്‍ പുതിയ ഉല്‍പ്പന്നങ്ങളോ ബ്രാന്‍ഡുകളോ കണ്ടെത്തിയെന്ന് Gen Z വിഭാഗത്തില്‍ പ്രതികരിച്ചവരിലെ 87% പേരും പറഞ്ഞു. കായികവസ്ത്രങ്ങള്‍, വെല്‍നസ്, പെറ്റ് സപ്ലൈസ് തുടങ്ങിയ പ്രധാന വിഭാഗങ്ങള്‍ വാങ്ങുന്നവരിലും Gen Z ആണ് മുന്നില്‍.

രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ താമസിക്കുന്ന 2,182 ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വെച്ച് മെറ്റ നടത്തിയ ‘E-Commerce Purchase Journey Study in Tier-2 and Tier-3’ ഈ നഗരങ്ങളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രവണതകള്‍ വരച്ചു കാട്ടുന്നു. പഠനം കാണിക്കുന്നത്:

  • ഫാഷന്‍, ഫുഡ്, ബ്യൂട്ടി, മൊബൈലുകള്‍ എന്നിവയാണ് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ ഓണ്‍ലൈനായി വാങ്ങുന്ന ടോപ് കാറ്റഗറികള്‍. അതേസമയം, ആഭരണങ്ങള്‍, ആക്‌സസറികള്‍, വലിയ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ഓണ്‍ലൈന്‍ ആന്‍ഡ് ഓഫ്ലൈന്‍ പര്‍ച്ചേസുകള്‍ തുടങ്ങിയ കാറ്റഗറികള്‍ക്ക് പോലും ഇപ്പോള്‍ സമാന ആവശ്യക്കാരുണ്ട്.
  • ഷോപ്പര്‍മാര്‍ക്ക് പുതിയ ഉല്‍പ്പന്നങ്ങളോ ബ്രാന്‍ഡുകളോ കണ്ടെത്തുന്നതിനുള്ള മികച്ച ചാനലാണ് സോഷ്യല്‍ മീഡിയ. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്ന് പ്രതികരിച്ചവരില്‍ 68% പേരും സോഷ്യല്‍ മീഡിയ വഴി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയെന്ന് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയവരില്‍ 59% പേര്‍ റീല്‍സ് വഴിയും 57% പേര്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരിലൂടെയുമെന്ന് വ്യക്തമാക്കി.
  • 55% പേര്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഒരു ഉല്‍പ്പന്നം വാങ്ങുന്നതിന് മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചു. 95% പേര്‍ വാട്‌സ്ആപ്പ് ഉപയോഗിച്ചു, 77% പേര്‍ അവരുടെ പര്‍ച്ചേസ് പ്രക്രിയയില്‍ ഇത് ഉപയോഗിച്ചു.
  • ഇന്‍ഫ്‌ളുവന്‍സര്‍ ഫോളോവര്‍മാരില്‍ 46% പേര്‍ പറയുന്നത്, ഇന്‍ഫ്‌ളുവന്‍സര്‍ ഉല്‍പ്പന്നത്തെ പ്രോത്സാഹിപ്പിക്കുന്നതും വ്യത്യസ്ത ഉല്‍പ്പന്നങ്ങളെ താരതമ്യം ചെയ്യുന്നതും കാണുമ്പോള്‍ ആ വാങ്ങല്‍ നടത്തുന്നതിന് തങ്ങളെ സ്വാധീനിക്കുന്നു എന്നാണ്.

രണ്ടാം നിര, മൂന്നാം നിര വിപണികളിലെ ഉപഭോക്തൃ പെരുമാറ്റം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ 2025-ല്‍ ഈ ഭൂമികയില്‍ വലിയ തോതില്‍ വ്യാപിക്കാന്‍ ക്വിക്ക് കൊമേഴ്സിന് ഇത് വളക്കൂറുള്ള മണ്ണാണ്. ക്വിക്ക് കൊമേഴ്സിന്റെ കാര്യത്തില്‍, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ അടുത്ത തരംഗത്തില്‍ സോഷ്യല്‍ മീഡിയ, പ്രത്യേകിച്ച് മെറ്റ മുന്‍നിരയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *