Your Image Description Your Image Description

യാംബു: ഉംറ സന്ദർശനം നടത്തി മദീനയിലേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 72കാരൻ മരണമടഞ്ഞു. സ്വകാര്യ ഗ്രൂപ്പ് വഴി ഉംറക്കെത്തിയ കാസർകോട് സ്വദേശിയാണ് യാംബുവിൽ നിര്യാതനായത്. മഞ്ചേശ്വരം കടമ്പാർ സ്വദേശി കല്ലകാട്ട 72കാരനായ ഈസ ശനിയാഴ്ച രാവിലെ യാംബു ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്.

ആദ്യം ബദ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്‌ധ ചികിത്സക്കായി യാംബു ജനറൽ ആശുപതിയിൽ എത്തിക്കുകയായിരുന്നു. പത്ത് ദിവസങ്ങളായി തുടരുന്ന ചികിത്സക്കിടെയാണ് മരണം. ഭാര്യ റുഖിയ ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയിയിരുന്നു.

പരേതരായ മുഹമ്മദ് പ്യാരി, ഖൈജമ്മ ദമ്പതികളുടെ മകനാണ്. മക്കൾ: മുഹമ്മദ് റഫീഖ് (ത്വാഇഫ്), ബദർ മുനീർ (ഖത്തർ), ആഇഷ, ജമീല,ഫൗസിയ, സാജിത. മരുമക്കൾ: ഇബ്‌റാഹീം, മുഹമ്മദ് റഹ്‌മാൻ, മൂസ, ജമാൽ, മിസ്‌രിയ, റസിയ. സഹോദരങ്ങൾ: അബ്ദുല്ല, മറിയുമ്മ.

യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മകൻ മുഹമ്മദ് റഫീഖ്, കെ.എം.സി.സി നേതാക്കളായ അബ്ദുറസാഖ് നമ്പ്രം, മുഹമ്മദ് കുട്ടി ജിദ്ദ, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, കാസർകോട് മലയാളി കൂട്ടായ്‌മയുടെ പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *