Your Image Description Your Image Description

വയനാട് : ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പി​ൻ​ഗാ​മി​യാ​കാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി  ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ലേക്ക്.കന്നിയങ്കത്തിനായി വയനാടുചുരം കയറിയ പ്രിയങ്കയെ ആ നാട് ഇരുകൈകളും ചേർത്തുപിടിച്ചു. ആ സ്നേഹസ്പർശം പ്രിയങ്കയ്ക്ക് നൽകിയത് 3,83,000 എന്ന സ്വപ്നഭൂരിപക്ഷം.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായി പ്രിയങ്കയുടെ അരങ്ങേറ്റം. വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്.മിന്നും വിജയത്തോടെയാണ് പ്രി​യ​ങ്ക ഗാ​ന്ധി എന്ന 52-ാം വ​യ​സുകാരി പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്.

ഉത്തരേന്ത്യയില്‍ നിന്നുള്ള ഒളിച്ചോടി എന്ന് പറഞ്ഞ് പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിരാളികള്‍ വിമര്‍ശിച്ചു. പ്രിയങ്കാ ഗാന്ധി 5 ലക്ഷം വോട്ടിന് ജയിപ്പിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.

പ്രചാരണ സമയങ്ങളിൽ വ​ലി​യ ജ​നാ​വ​ലി​യാ​ണ് പ്ര​യ​ങ്ക​യെ കാ​ണാ​ൻ കാ​ത്തു​നി​ന്ന​ത്. അ​തി​ൽ പ്രാ​യ​ഭേ​ദ​മ​ന്ന്യേ, രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്ന്യേ നി​ര​വ​ധി പേ​രാ​ണ് അ​ണി​ചേ​ർ​ന്ന​ത്. പ്രി​യ​ങ്കാ ഗാ​ന്ധി​യെ മു​ത്ത​ശ്ശി ഇ​ന്ദി​ര​യു​ടെ പ്ര​തി​രൂ​പ​മാ​യാ​ണ് വോ​ട്ട​ർ​മാ​ർ ക​ണ്ട​ത്.ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിട്ട് പോലും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *