Your Image Description Your Image Description

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ഗുരുതരമായതിനാൽ എക്സൈസ് വകുപ്പിൽ പുതിയതായി ഡ്രൈവർ തസ്‌തികകൾ സൃഷ്‌ടിക്കാൻ എക്സൈസ് കമ്മീഷണർ നിരന്തരം നൽകിയ ശുപാർശകളെല്ലാം സർക്കാർ മടക്കി. എക്സൈസ് വകുപ്പിൽ നിലവിൽ 277 ഡ്രൈവർ തസ്‌തികയാണുള്ളത്. എക്സൈസ് വകുപ്പിന് 868 വാ ഹനങ്ങളാണുള്ളത്. പകുതി വാഹനങ്ങൾക്കു പോലും ഡ്രൈവർമാരില്ലാത്ത സാഹചര്യത്തിൽ, 27 ഡ്രൈവർ തസ്‌തികയെങ്കിലും സൃഷ്ട‌ിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ ഏറ്റവും ഒടുവിൽ നൽകിയ ശുപാർശ രണ്ടുമാസം മുൻപാണു നികുതി വകുപ്പ് മടക്കിയത്.

എക്സിക്യൂട്ടീവ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പരിശീലന കാലയളവിൽ നിർബന്ധിത ഡ്രൈവിംഗ് പരിശീലനം ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അവരെക്കൊണ്ട് എക്സൈസ് വാഹനങ്ങൾ ഓടിപ്പിക്കാനാണ് നിർദേശം. ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലെങ്കിൽ എക്‌സിക്യൂട്ടീവ് റാങ്കിലുള്ള എക്സൈസ് ഓഫീസർമാരെക്കൊണ്ട് വാഹനങ്ങൾ ഓടിപ്പിക്കണമെന്നു നികുതി വകുപ്പ് എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകുകയും ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *