Your Image Description Your Image Description

ക​രു​നാ​ഗ​പ്പ​ള്ളി: ലൈം​ഗി​ക ആ​രോ​പ​ണ പ​രാ​തി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നെ​തി​രെ കേ​സ്. കോ​ട്ട​യി​ൽ രാ​ജു​വി​നെ​തി​രെ ന​ഗ​ര​സ​ഭ​യി​ലെ ത​ന്നെ താ​ൽ​ക്കാ​ലി​ക വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​.

ഒ​രു​വ​ർ​ഷ​മാ​യി ചെ​യ​ർ​മാ​ൻ നി​ര​ന്ത​ര​മാ​യി മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു.വൃ​ക്ക​രോ​ഗി​യാ​യ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ മു​ഴു​വ​ൻ ചി​കി​ത്സ ചെ​ല​വും ഏ​റ്റെ​ടു​ത്തു​കൊ​ള്ളാ​മെ​ന്ന് പറഞ്ഞ് കൊണ്ട് ലൈം​ഗി​കമായി പീഡിപ്പിക്കാൻ ശ്രമിച്ചു. പ​ണം വേ​ണ​മെ​ങ്കി​ൽ ത​ന്‍റെ ഒ​പ്പം വ​രണമെന്നും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ചു​വെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ്ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തെ​ന്നും യു​വ​തി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *