Your Image Description Your Image Description

മങ്കട: തിരൂർക്കാട് – ആനക്കയം റോഡിൽ മങ്കടയിൽ റോഡ് തകർന്ന് യാത്ര ദുരിതമായി. നിരവധി സമരങ്ങളെ തുടർന്നാണ് അധികൃതർ കുഴിയടക്കാൻ തുടങ്ങിയത്. ആദ്യം രണ്ട് തവണ ക്വാറി അവശിഷ്ടം ഉപയോഗിച്ചാണ് അടച്ചത്. വീണ്ടും കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേത്യത്വത്തിൽ ഉദ്യോഗസ്ഥരെ ഉപരോധിച്ചിരുന്നു. തുടർന്ന് ടാർ മിശ്രിതം ഉപയോഗിച്ച് കുഴിയടക്കാൻ തുടങ്ങി. ടാർ മിശ്രിതം ഉപയോഗിച്ച് അടച്ച കുഴികൾ തുറന്ന് വിണ്ടും അപകട ഭീഷണി. ഈ ഭാഗത്ത് ഇപ്പോൾ വീണ്ടും താൽക്കാലികമായ കുഴിയടക്കൽ നടത്തുകയാണ്. മൂന്നുതവണ കുഴിയടച്ചിട്ടും ഫലം കണ്ടിട്ടില്ല. മഴ മാറിയതോടെ തിരൂർക്കാട് മുതൽ മങ്കട കർക്കിടകം വരെ ആദ്യം കുഴിയടച്ചു. എന്നാൽ, കുഴികളിലിട്ട ക്വാറി അവശിഷ്ഠം ശരിയായ രീതിയിൽ നീ ക്കാതെ ടാർ മിശ്രിതം കൊണ്ട് അടച്ചതിനാൽ പിറ്റേ ദിവസം തന്നെ കുഴികൾ വീണ്ടും തുറന്നു. കുഴിയടച്ച ആശ്വാസത്തിൽ വേഗത്തിൽ പോകുന്ന വാഹനങ്ങൾ ഈ കുഴികളിൽ വീണ് അപകടം പതിവാകുകയാവെള്ളം കെട്ടിനിന്ന സ്ഥലങ്ങളിലാണ് ടാർ മിശ്രിതം ഇളകി വീണ്ടും കുഴികൾ രൂപപ്പെട്ടത്. ഇപ്പോൾ മഴ മാറി യപ്പോൾ ആനക്കയം ഭാഗത്ത് നിന്ന് കുഴികൾ അടച്ച് വെള്ളില വരെ എത്തിയതായി പൊതുമരാമത്ത് വകു പ്പ് മേലാറ്റൂർ സെക്ഷൻ അസി. എൻജിനീയർ പ്രദീപ് കുമാർ പറഞ്ഞു. എന്നാൽ, കുഴിയടക്കൽ പരിഹാരമ ല്ലെന്നും റോഡ് റീടാർ ചെയ്‌ത് യാത്രാക്ലേശം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഈ ആവശ്യവുമായി വെൽഫെയർ പാർട്ടി സമരരംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *