Your Image Description Your Image Description

കൊല്ലം: അഷ്ടമുടിക്കായലിൻ്റെ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങിത്തുടങ്ങിയത്. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകൾ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു. ഫിഷറീസ് അധികൃതരെത്തി സാംപിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി.മലിനീകരണമാണ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനു കാരണമെന്നാണു നാട്ടുകാർ പറയുന്നത്.ദേശീയപാത നിർമാണത്തിൻ്റെ കോൺക്രീറ്റ് മാലിന്യങ്ങൾ ഉൾപ്പെടെ കായലിൽ തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. സംഭവത്തിനു പിന്നിൽ ഇതിനു പങ്കുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഈ പ്രദേശത്ത് ദുർഗന്ധവും ശക്തമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *