Your Image Description Your Image Description

മലപ്പുറം: മലബാറിലെ യാത്രക്കാർക്ക് നിലവിലുള്ള പരിമിതമായ യാത്രാ സൗകര്യത്തെ തകർക്കുന്ന നടപടിയാണിത്. ദീർഘദൂര ട്രെയിനുകളിൽ റിസർവ് ചെയ്‌ത യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ അനുവദിച്ച ഷൊർണ്ണൂർ കണ്ണൂർ സ്പെഷൽ ട്രെയിനിൻ്റെ ഷൊർണൂരിനും കോഴിക്കോട്ടിനുമിടയിലുള്ള സമയമാറ്റം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്‌സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഏറെ യാത്രാ തിരക്കുള്ള ഷൊർണ്ണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി എന്നിവടങ്ങളിൽനിന്ന് കോഴിക്കോട്ടേക്കും കണ്ണൂരേക്കും യാത്ര ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന 06031 വണ്ടിയുടെ സമയമാറ്റത്തിൽ എം.പിമാർ അടിയന്തരമായി ഇടപെടണമെന്നും പാസഞ്ചേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.06031 നമ്പർ വണ്ടി പഴയ സമയത്തേക്ക് തന്നെ പുനഃസ്ഥാപിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. പാസഞ്ചർ ട്രെയിനുകൾക്കു എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. എം. ഫിറോസ് ഫീസ കോഴിക്കോട്, പി.പി. രാമനാഥൻ വേങ്ങേരി, പി.പി. അബ്ദുറഹമാൻ വള്ളിക്കുന്ന്, രതീഷ് ചെറുപറ്റ, പ്രമോദ് കല്ലായി, അഷ്റഫ് അരിയല്ലൂർ, സുജ കുണ്ടുപറമ്പ്, സുജനപാൽ എടത്തോടത്തിൽ, സുധീന വേങ്ങേരി, ഷൈനി, സൗമ്യ ചേളന്നൂർ, നിഷ നടക്കാവ്, കൃഷ്ണജ തിരുന്നാവായ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *