Your Image Description Your Image Description

നെടുങ്കണ്ടം: വിവിധ കാരണങ്ങളാൽ പ്രവർത്തനം വൈകിയ കല്ലാറിലെ മിനി വൈദ്യുതി ഭവൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. നെടുങ്കണ്ടത്തും കല്ലാറിലുമായി ചിതറി കിടക്കുന്ന വൈദ്യുതി വകുപ്പിൻ്റെ അഞ്ച് ഓഫിസുകളാണ് ഗുണഭോക്താക്കളുടെ സൗകര്യാർഥം ഒരു കുടക്കീഴിലാക്കുന്നത്. കല്ലാർ ഡാമിന് സമീപത്ത് വൈദ്യുതി വകുപ്പിൻ്റെ സ്ഥലത്താണ് 2.20 കോടി രൂപ മുടക്കി മൂന്ന് നിലകളിലാ യി 2625 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള വൈദ്യുതി ഭവൻ നിർമിച്ചത്.എം.എം മണി എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫിസ്, ഏറെ പരിമിതമായ സൗകര്യത്തിൽ നെടുങ്കണ്ടം കായിക സ്റ്റേഡിയം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന നെടുങ്കണ്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ്, അസി.എക്സിക്യൂട്ടി വ് എൻജിനീയർ ഓഫിസ്, കല്ലാർ ചേമ്പളത്ത് പ്രവർത്തിക്കുന്ന ട്രാൻസ്‌മിഷൻ ഓഫിസ്, കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ട്രാൻസ്മ‌ിഷൻ സബ്‌ഡിവിഷൻ ഓഫിസ്, എന്നിവയാണ് ഇനി മുതൽ മിനി വൈദ്യുതി ഭവനി ലേക്ക് മാറുക.പുതിയ കെട്ടിടത്തിൽ കോൺഫറൻസ് ഹാളും പാർക്കിങ് സൗകര്യവും വൈദ്യുതി പോസ്റ്റ്, മറ്റുപകരണ ങ്ങൾ തുടങ്ങിയവ സൂക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. സമുച്ചയത്തിൻ്റെ സമീപത്തായി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *