Your Image Description Your Image Description

പുനലൂർ: കിഴക്കൻ മലയോര- തോട്ടം മേഖലയിൽ പലയിടത്തും ശക്തമായ മഴ. ആര്യങ്കാവ് ഇടപ്പാളയം അരുണോദയം കോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജനങ്ങൾ ഭീതിയിലായി.ബുധനാഴ്‌ച വൈകീട്ട് നാലോടെയാണ് മഴ ശക്തിയാർജിച്ചത്.ഒരു മണിക്കൂറോളം ശക്തമായ മഴ പെയ്‌തു. മലവെള്ളപ്പാച്ചിലിൽ കഴുതുരുട്ടിയാറ്, അമ്പനാട് തോട്, പാലിയാക്കരാറ് എന്നിവ കരക വിഞ്ഞൊഴുകി.ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലയായ അരുണോദയം കോളനിയിൽ മലയിൽ നിന്നുള്ള വെള്ളം കുത്ത നെയുള്ള വഴിയിലുടെയും ചെറിയ തോട്ടിലൂടെയും കുത്തിയൊഴുകിയതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. കുറച്ചു സമയത്തിനുശേഷം മഴ നിലച്ച് വെള്ളത്തിൻ്റെ ഒഴുക്ക് കുറഞ്ഞതോടെയാണ് ആശ്വാസമായത്. ഇവിടെ രണ്ടു വീടുകളിൽ മലവെള്ളം കയറി നാശം നേരിട്ടു. പ്രിൻസ്, ആര്യ എന്നിവരുടെ വീടുകളി ലാണ് വെള്ളം കയറിയത്. ചിലയിടങ്ങളിൽ കാറ്റും വിശി. പെട്ടെന്നുണ്ടായ മഴയിൽ പലയിടത്തും ശക്തിയായി വെള്ളം കുത്തി ഒലിച്ചതോടെ മലയോര മേഖല നിവാസികൾ ഭീതിയിലായി രണ്ടുവർഷം മുമ്പ് ഇടപാളയം അരുണോദയം, നാല് സെൻ്റ് കോളനി, അമ്പനാട് മേഖലകളിൽ ഉരുൾപൊട്ടി നാശം വിതച്ചിരുന്നു. ഇതേ അവസ്ഥയായിരുന്നു ഇന്നലെയും ഉണ്ടായത്. പെട്ടെന്ന് തന്നെ മഴ തോർന്നത് ആശ്വസത്തിനിടയാക്കി. തെന്മല അയ്യപ്പൻ കാനയിലും മലവെള്ളപ്പാച്ചിൽ നേരിയ നാശം വിതച്ചു. അമ്പനാട് മൂന്നാം ഡിവിഷനിൽ മ ഴവെള്ളത്തിൽ ഒലിച്ചെത്തിയ അവശിഷ്ങ്ങൾ റോഡിൽ അടിഞ്ഞുകൂടി. അംബിക്കോണം, ചാലിയക്കര തോടുകളെല്ലാം കവിഞ്ഞൊഴുകി. രാത്രിയിലും പലയിടത്തും മഴ ശക്തിയായി തുടർന്നു. ആര്യങ്കാവിൽ നി ലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *