Your Image Description Your Image Description

ശാസ്താംകോട്ട: നിലവിൽ തമിഴ്‌നാട് അടക്കമുള്ള അന്തർ സംസ്ഥാനങ്ങളിലെ തീർഥാടകർ ചെങ്ങന്നൂർ റെയിൽവേസ്റ്റേഷൻ വഴിയാണ് ശബരിമല തീർഥാടനം നടത്തുന്നത്.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിയാൽ തമിഴ്നാടിന്റെ തെക്കൻ ജില്ലകളായ മധുര, കന്യാകുമാരി തുടങ്ങിയ ജില്ലക്കാർക്കും തിരുവനന്തപുരം ജില്ലക്കാർക്കും എളുപ്പത്തിൽ ശബരിമലയിൽ എത്താം. ശബരിമല തീർഥാടനത്തിന് റെയിൽവേ സ്റ്റേഷൻ, ശ്രീ ധർമശാസ്‌ത ക്ഷേത്രം എന്നീ അനുകൂല ഘടകങ്ങളെ പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ശാസ്‌താക്ഷേത്രങ്ങളിൽ ഒന്നായ ശാസ്താംകോട്ട ധർമശാസ്ത ക്ഷേത്രം നിലവിൽ ശബരിമലയുടെ ഇടത്താവളവുമാണ്. ഇവിടെ വിരിവെക്കുന്നതിന് ഉൾപ്പെടെ കൂടുതൽ സൗകര്യം ഒരുക്കിയാൽ കൊട്ടാരക്കര, പത്തനംതിട്ട വഴി ശബരിമലയ്ക്ക് എളുപ്പത്തിൽ എത്താം. കെ.എസ്.ആ ർ.ടി.സി, സ്വകാര്യ ബസ് സർവിസുകൾ ഏറെയുള്ള റോഡാണിത്.

Leave a Reply

Your email address will not be published. Required fields are marked *