Your Image Description Your Image Description

ഇടുക്കി: പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമായ ഒട്ടേറെ മനോഹര സ്ഥലങ്ങള്‍ നിറഞ്ഞ ഇടുക്കിയിലെ ചതുരംഗപ്പാറ മലമുകളിൽ കുറിഞ്ഞി വസന്തം. ഉടുമ്പൻചോലക്ക് സമീപം ചതുരംഗപ്പാറ മലനിരകളിലാണ് കുറിഞ്ഞികൾ പൂത്തുതുടങ്ങിയിരിക്കുന്നത്. കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ ഉടുമ്പൻചോലയിൽ നിന്നും 10 കിലോമീറ്റർ അകലെയായാണ് ചതുരംഗപ്പാറ എന്ന ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. എങ്ങും പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പും കാറ്റാടിപ്പാടവും ചുറ്റും നോക്കിയാല്‍ കണ്ണില്‍ നിറയുന്ന മനോഹരകാഴ്ചകളുമെല്ലാം ചതുരംഗപ്പാറയിലേക്ക് നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസ കൂടിയാണ് ഇവിടം.

ആയിരക്കണക്കിന് അടി ഉയരത്തിൽ നിൽക്കുന്ന മലയുടെ ഒത്ത നെറുകയിലാണ് ഇപ്പോൾ നീലക്കുറിഞ്ഞികൾ പൂവിട്ടിരിക്കുന്നത്. ട്രക്കിങ്ങിനായി നടന്ന് മല കയറിയെത്തുന്ന സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് ഇപ്പോൾ പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞികൾ. പ്രകൃതി മനോഹാരിതയുടെ നടുവിൽ വീണ്ടും കുറഞ്ഞി വസന്തം വിരുന്നെത്തിയത് വലിയ പ്രതീക്ഷയാണ് വിനോദ സഞ്ചാര മേഖലയ്ക്ക് പകർന്നു നൽകുന്നത്.

ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞികൾ പൂവിട്ടത് ഈ മലനിരകളിലായിരുന്നു. അന്ന് രണ്ടു ലക്ഷത്തിലധികം ആളുകളാണ് ഈ മലകയറി കുറഞ്ഞി വസന്തം ആസ്വദിക്കാൻ എത്തിയത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ മലനിരകൾക്ക് എതിർ വശത്തുള്ള കള്ളിപ്പാറ മലനിരയിലും വ്യാപകമായി കുറിഞ്ഞി പൂത്തിരുന്നു.

തമിഴ്നാടിന്‍റെ സു‌ന്ദരമായ വിദൂര കാഴ്ചകൾ നൽകുന്ന വ്യൂപോയി​ന്റും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. മനോഹാരിതയാര്‍ന്ന ഗ്രാമങ്ങളുടേയും കൃഷിയിടങ്ങളുടേയും പട്ടണങ്ങളുടെയും കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. മികച്ച രീതിയില്‍ കാറ്റു വീശുന്ന സ്ഥലമായതിനാൽ നിരവധി കാറ്റാടി യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *