Your Image Description Your Image Description

തേഞ്ഞിപ്പലം:ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോ സെക്രട്ടറി, യു.യു.സിമാർ, ഫൈൻ ആർട്‌സ് സെക്രട്ടറി, മാഗസിൻ എഡിറ്റർ, ജനറൽ ക്യാപ്റ്റൻ, ജോൺ മത്തായി സെന്റർ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. സർവകലാശാല കാമ്പസിലെ ബി.പി.എഡ്, എം.പി.ഇ.എസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി എന്നീ സ്വാശ്രയ കോഴ്‌സുകളിൽ പ്രത്യേകം തെരഞ്ഞെടുപ്പ് നടത്താനും ഒരാഴ്ച‌ക്കകം വിജ്ഞാപനമിറക്കാനും ഹൈകോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചതോടെയാണ് അനിശ്ചിതത്വം നിങ്ങിയത്.പഠനവിഭാഗം വിദ്യാർഥികൾക്കൊപ്പം ഗവേഷകർക്കും വോട്ടവകാശം നൽകാനും ഇവരുടെ വോട്ട് പ്രത്യേകമായി എണ്ണാനും കോടതി നിർദേശിച്ചിട്ടുണ്ട്. വയനാട് ചെതലയത്തെ ഗോത്രവർഗ പഠനകേന്ദ്രം പ്രതിനിധി സ്ഥാനത്തേക്ക് എസ്.എഫ്.ഐ സ്ഥാനാർഥി നേരത്തേ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു എസ്.എഫ്.ഐ. യു.ഡി.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകളാണ് മത്സരിക്കുന്നത്. ബുധനാഴ്‌ച രാവിലെ 9.30 ഓടെ വോട്ടെടുപ്പ് തുടങ്ങും ഉച്ചക്കുശേഷം വോട്ടെണ്ണി വൈകീട്ടോടെ ഫലം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *