Your Image Description Your Image Description

കടന്നമണ്ണ: വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

മലപ്പുറം ജില്ലയെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിച്ച കേരള മുഖ്യമന്ത്രി ആർഎസ്എസിൻ്റെ ഫാസിസ രാഷ്ട്രീയം ഏറ്റെടുത്ത് നടത്തുകയാണെന്നും ആർ.എസ്.എസി.ൻ്റെ അജണ്ടകൾ നടപ്പാക്കാനുള്ള സർക്കാർ സംവിധാനമായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം പുതിയ ഭാരവാഹി പ്രഖ്യാപനവും, മുഖ്യപ്രഭാഷണവും നിർവഹിച്ചു. നിയുക്ത പ്രസിഡന്റ് മുസ്തഖീം കടന്നമണ്ണ അധ്യക്ഷത വഹിച്ച പരിപാടിയിൽ, സെക്രട്ടറി ഹബീബ് പിപി സ്വാഗതവും, ട്രഷറർ മുഹമ്മദലി മങ്കട സമാപനവും നിർവ്വഹിച്ചു. പ്രശസ്ത ഗായിക അസിൻ വെള്ളില ഗാനവും, കെൻസ ഉസാമ മോണാക്ടും അവതരിപ്പിച്ചു. പൊതുസമ്മേളനത്തോട് മുന്നോടിയായി വേരുംപിലാക്കൽ മുതൽ കടന്നമണ്ണ വരെ സംഘടിപ്പിച്ച പ്രകടനത്തിൽ  നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഉസാമ മങ്കട, അഷ്കർ കൂട്ടിൽ, വസീം കടന്നമണ്ണ, അലീഫ് കൂട്ടിൽ എന്നിവർ നേതൃത്വം നൽകി.

സമ്മേളനത്തോടനുബന്ധിച്ച് എൻ.സി.ടി വേരും പുലാക്കൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ 2024-26 കാലത്തേക്കായി വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്തിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ. വി സഫീർഷ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷറഫുദ്ദീൻ കൊളാടി, മഹബൂബ് മലപ്പുറം, മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് കെ പി, മുഖീമുദ്ദീൻ സി എച്ച്, നൗഷാദ് അരിപ്ര എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഭാരവാഹികൾ: മുസ്തക്കീം എ (പ്രസിഡണ്ട്), ഹബീബ് പി പി ( സെക്രട്ടറി), മുഹമ്മദലി മങ്കട (ട്രഷറർ), ഡാനിഷ് മങ്കട, ഉബൈബ ടീച്ചർ (വൈസ് പ്രസിഡണ്ടുമാർ), സാജിദുൽ അസീസ്, നസീറ അനീസ് (ജോയിൻ സെക്രട്ടറിമാർ).

Leave a Reply

Your email address will not be published. Required fields are marked *