Your Image Description Your Image Description

മലപ്പുറം : ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ-വാണിജ്യവകുപ്പ് നടപ്പിലാക്കി വരുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ്‌സ് എന്ന പദ്ധതിയിലേക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. സ്ഥിരമൂലധനം, പ്രവര്‍ത്തന മൂലധനം എന്നിവ ഉള്‍പ്പെടെ പരമാവധി 10 ലക്ഷം രൂപ വരെ പദ്ധതിതുക വരുന്ന ഉത്പാദക/സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാം.

വനിതകള്‍/ഭിന്നശേഷിക്കാര്‍/വിമുക്തഭടന്മാര്‍/എസ്.സി/എസ്.റ്റി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ജനറല്‍ വിഭാഗങ്ങള്‍ക്ക് പദ്ധതിയുടെ 30% (പരമാവധി 3 ലക്ഷം രൂപ) മുന്‍ഗണന വിഭാഗങ്ങള്‍ക്ക് 40% (പരമാവധി നാല് ലക്ഷം രൂപ) പദ്ധതി പ്രകാരം ഗ്രാന്റ് ലഭിക്കും.

40 ശതമാനം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായയും 20% മുതല്‍ 30% വരെ ഗുണഭോക്തൃ വിഹിതമായും പദ്ധതി വിഭാവനം ചെയ്യുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും അതത് താലൂക്ക് വ്യവസായ ഓഫീസുകളെയോ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായകേന്ദ്രം ഓഫീസിനെയോ സമീപിക്കാമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04832737405

Leave a Reply

Your email address will not be published. Required fields are marked *