Your Image Description Your Image Description

ബംഗളൂരു:കർണാടകയിലെ സി എം ആർ ഷോപ്പിംഗ് മാളിന്റെ ഒരു പരസ്യം ബോർഡിനെ ചൊല്ലിയാണ് പ്രചാരണം. ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദു പെൺകുട്ടികളെ കൂടെ കൊണ്ടുവരുന്ന മുസ്ലീം യുവാക്കൾ യുവാക്കൾക്ക് മാൾ 10% മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു എന്നാണ് സംഘപരിവാറാനി അക്കൗണ്ടുകളുടെ കള്ള പ്രചാരം. സമൂഹത്തിൽ ഭിന്നിപ്പ് രൂക്ഷമാക്കാൻ സംഘപരിവാർ അനുകൂല തീവ്ര ഹിന്ദുത്വ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് പുതുമയുള്ള കാര്യമല്ല ആഘോഷവേള ദുരന്തങ്ങളിലും എന്ന് വേണ്ട മനുഷ്യർ ഒരുമിക്കുന്ന എല്ലാ രംഗങ്ങളിലും ഇവർ വിദ്വേശത്തിനുള്ള പഴുത് വ്യാജ പ്രചാരണങ്ങളുടെ സൃഷ്ടിച്ചുകൊണ്ടിരിക്കും. 2019 ജൂൺ മൂന്നിന് ഷെഫാലി വൈദ്യൻ എന്ന അക്കൗണ്ട് ഈ പരിചയ ബോർഡ് പോസ്റ്റ് ചെയ്തിരുന്നു പരസ്യ ചിത്രത്തിൽ ഹിന്ദു സ്ത്രീയെ കാണിച്ചു എന്ന് ആരോപണയാളുടെ പോസ്റ്റ് പരാമർശിച്ചിരുന്നില്ല എന്നാൽ ഈ അടുത്താണ് അതിലെ വാക്കുകൾ എഡിറ്റ് ചെയ്ത് ഹിന്ദു പെൺകുട്ടികളെ കൊണ്ടുവരുന്ന മുസ്ലീം യുവാക്കൾ 10% മുതൽ 50 ഡിസ്കൗണ്ട് ഇന്ന് കൂട്ടിചേർത്തത്.

Leave a Reply

Your email address will not be published. Required fields are marked *