Your Image Description Your Image Description

മുംബൈ:ന്യൂനപക്ഷങ്ങളെയും പിന്നാക്ക സമുദായങ്ങളെയും ആകർഷിക്കാനുള്ള പദ്ധതികളുമായി ബിജെപി നേതൃത്വത്തിലുള്ള മഹായുദ്ധീ സർക്കാർ മദ്രസ അധ്യാപകരുടെ ശമ്പളവും മൗലാന ആസാദ് ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ പ്രവർത്തന മൂലധനവും വർദ്ധിപ്പിക്കാൻ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ ഷിൻഡയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിൽ മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്ന വ്യാജ ആരോപണം ഉന്നയിച്ച് പ്രചാരണങ്ങൾ കാഴ്ചവന്ന ബിജെപിയാണ് താങ്കൾ ഭരിക്കുന്ന സംസ്ഥാനത്ത് ശമ്പളം വർധിപ്പിക്കാൻ തീരുമാനമെടുത്തത്. അടുത്തമാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ വർദ്ധനവ് . യോഗ്യതയുള്ള പ്രൈമറിയ അധ്യാപകരുടെ പ്രതിമാസ വേദന 6000 രൂപയിൽ നിന്ന് 16000 രൂപയാണ് വർദ്ധിപ്പിക്കുക സെക്കൻഡറി സ്കൂൾ അധ്യാപകരുടെ പ്രതിമാസ ശമ്പളം 8000 രൂപയിൽ നിന്ന് പതിനായിരം രൂപയായി വർദ്ധിപ്പിക്കും മദ്രസ നവീകരണ പദ്ധതി പ്രകാരം മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകാൻ മദ്രസകൾക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരുന്നു സയൻസ് ഗണിതം സോഷ്യോളജി എന്നി വിഷയങ്ങളും ഇംഗ്ലീഷ് മറാത്തി ഹിന്ദി ഉറുദു എന്നീ ഭാഷകളുമാണ് ഇതിന്റെ ഭാഗമായി മദ്രസകളിൽ പഠിപ്പിക്കുന്നത് അധ്യാപകർക്കാണ് ശമ്പളം വർധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *