Your Image Description Your Image Description

ധാക്ക: ബംഗ്ലാദേശിൽ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിലെ ദേവീ കിരീടം മോഷണംപോയി.പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന് സമർപ്പിച്ച കിരീടമാണ് മോഷണം പോയയത്. വെള്ളിയിൽ നിർമ്മിച്ച് സ്വർണം പൂശിയ കിരീടമാണ്.

ഉച്ചയ്ക്ക് പൂജകഴിഞ്ഞ് പൂജാരി പോകുന്നതുവരെ വിഗ്രഹത്തിൽ കിരീടം ഉണ്ടായിരുന്നു അതിന് ശേഷമാണ് ക്ഷേത്രം വൃത്തിയാക്കാനെത്തിയവരാണ് കിരീടം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശന വേളയിലാണ് പ്രധാനമന്ത്രി കിരീടം ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്രത്തിൽ ഇന്ത്യ വിവിധോദ്ദേശ്യ ഹാൾ നിർമ്മിച്ചു നൽകുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു.സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്.

ഹിന്ദു പുരാണങ്ങൾ പ്രകാരം ഇന്ത്യയിലും അയൽ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 52 ശക്തിപീഠങ്ങളിൽ ഒന്നാണ് സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രം. സത്ഖിരയിലെ ശ്യാംനഗർ ഉപസിലയിലെ ഈശ്വരിപൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പന്ത്രണ്ടാം നൂ​റ്റാണ്ടിന്റെ അവസാന പകുതിയിൽ അനാരി എന്ന ബ്രാഹ്മണനാൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *