Your Image Description Your Image Description

പൊന്നാനി: പൊന്നാനി എം ഐ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥിയും അഴീക്കൽ സ്വദേശി പൗറാക്കാനത്ത് ജൂലൈലിൻ്റെ മകനുമായ അബ്ദുൽ ഹാദിയാണ് (15) മരിച്ചത്. ഉച്ചഭക്ഷണം കഴിക്കാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകവേ മറ്റൊരാളുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു. ബൈക്കിൽ ടോറസ് ഇടിച്ചാണ് മരണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ രണ്ടുപേരെയും പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ ഹാദി മരിച്ചു. മാതാവ് ഹൗലത് സഹോദരങ്ങൾ സിനാൻ, തമന്ന.

Leave a Reply

Your email address will not be published. Required fields are marked *