Your Image Description Your Image Description

കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസുകളുടെ മിനിപതിപ്പാണ് നമോ ഭാരത് ട്രെയിനുകൾ. വന്ദേ മെട്രോ എന്ന പേരിൽ രൂപകൽപ്പന ചെയ്ത ട്രെയിനുകളാണ് നിലവിൽ നമോ ഭാരത് റാപ്പി‍ഡ് റെയിൽ എന്ന പേരിൽ അറിയപ്പെടുന്നത്.കേരളത്തിന്‍റെ യാത്രയ്ക്ക് വേഗതയേകാൻ ഈ സാമ്പത്തിക വർഷം തന്നെ കേരളത്തിലേക്കും നമോ ഭാരത് റേക്കുകൾ എത്തിയേക്കും. 10 നമോ ഭാരത് ട്രെയിനുകൾ സംസ്ഥാനത്തേക്കെത്തുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നേരത്തെ വന്ദേ മെട്രോയ്ക്കായി 10 റൂട്ടുകൾ ശുപാർശ ചെയ്തിരുന്നു. ഇവ വൈകാതെ തന്നെ കേരളത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ പാസഞ്ചർ / മെമു ട്രെയിനുകൾക്ക് പകരമാകും നമോ ഭാരത് ട്രെയിനുകൾ ഓടുക.തിരുവനന്തപുരം ഡിവിഷന് കീഴിൽ, കൊല്ലം – തൃശൂർ, കൊല്ലം – തിരുനെൽവേലി, തിരുവനന്തപുരം – എറണാകുളം, ഗുരുവായൂർ – മധുര എന്നീ സർവീസുകൾ ഉറപ്പാണെന്നാണ് അധികൃതരെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. എറണാകുളത്തേക്കുള്ള സർവീസുകളിൽ ഒന്ന് കോട്ടയം വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപ;റൂട്ടുകളുടെ പ്രത്യേകതയും തിരക്കും അനുസരിച്ചായിരിക്കും എത്ര കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തേണ്ടതെന്ന് തീരുമാനിക്കുക. ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, നൂതന സുരക്ഷ സംവിധാനങ്ങൾ എന്നിവയോടെയാണ് ട്രെയിനെത്തുക.

Leave a Reply

Your email address will not be published. Required fields are marked *