Your Image Description Your Image Description

കൊച്ചി: തിരുവനന്തപുരത്ത് ചേർന്ന മന്ത്രി തല യോഗത്തിലാണ് തീരുമാനം. എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡ് ആധുനികരിക്കുന്നതിന് ഭാഗമായി പുതിയ ടെർമിനൽ നിർമ്മാണ നവംബർ ആദ്യവാരം ആരംഭിക്കാൻ ധാരണയായി.വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിട നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആണ് നിർമ്മാണ ചുമതല വ്യവസായ മന്ത്രി പി. രാജീവ്, ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ,കൊച്ചിമേയർ അനിൽകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി എസ് എം എൽ )12 കൊണ്ട് രൂപ പദ്ധതിക്കായി ഇരുത്തിയിട്ടുണ്ട്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡേർഡ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശം ആക്കിയിട്ടുണ്ട്. വെള്ളം പമ്പ് ചെയ്തു റെയിൽവേ ട്രാക്കിനു ഇടയിലൂടെ തോട്ടിൽ എത്തിക്കും . അകത്തേക്ക് വെള്ളം കയറാതിരിക്കാൻ മതിലും നിർമിക്കും. ഇതോടൊപ്പം നാറ്റ്പാക് ,സി ഡബ്ലിയു ആർ സി എം എന്നിവർ തയ്യാറാക്കുന്ന പഠനം നിർദ്ദേശങ്ങളും പരിഗണിക്കും. നിലവിൽ സ്ഥലത്തുള്ള ഷെഡ് പൊളിച്ചുമാറ്റും. റവന്യൂ പുറമ്പോക്ക് എൻ ഓ സി ഉടൻ നൽകും.മണ്ണ് പരിശോധന നടത്തി ഡി പി ആർ തയ്യാറാക്കുന്ന നടപടികളും ഉടൻ പൂർത്തിയാക്കും.കരിക്കാമുറിയിലെ ഭൂമിയിൽ കെഎസ്ആർടിസി ബസ്സുകൾക്കും സ്വകാര്യ ബസ്സുകൾക്കും കയറാൻ കഴിയും വിധം യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഉണ്ടാകും. കൊച്ചി നഗരത്തിൽ കെഎസ്ആർടിസിയുടെയും സ്വകാര്യബസുകളുടെയും രണ്ട് ഹമ്പുകൾ വരും. അതിനോട് ചേർന്ന് തന്നെയാണ് സൗത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ എത്തുന്നതും. യാത്രക്കാർക്ക് പ്രയോജന പ്രയോജനകരമാകും എന്ന് മന്ത്രി പി രാജീവ് പറഞ്ഞു .കളക്ടർ എൻ എസ് കെ ഉമേഷ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *