Your Image Description Your Image Description

മുംബൈ : പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രമുഖർ.

രത്തൻ ടാറ്റ ഒരു ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള മനുഷ്യനുമായിരുന്നെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

ലോകവേദിയിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തിയ വ്യവസായിയാണ് രത്തൻ ടാറ്റയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ പറ‍ഞ്ഞു. രത്തൻ ടാറ്റയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്ര 11.30 യോടെയാണ് ടാറ്റയുടെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൽ എച്ച്.ടാറ്റയുടെയും സൂനിയുടെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്.

Leave a Reply

Your email address will not be published. Required fields are marked *