Your Image Description Your Image Description

തിരുവനന്തപുരം: തൃശ്ശൂർ പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ കാണികളുടെ രക്ഷകനായി എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ​ഗോപിയെ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

പൂരം നടത്തിപ്പിൽ സർക്കാരിനുണ്ടായ പ്രധാന എട്ട് വീഴ്ചകളേയും തിരുവഞ്ചൂർ സഭയിൽ വിശദീകരിച്ചു.തൃശ്ശൂർ പൂരംകലക്കൽ വിവാദത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വാക്കുകൾ…………….

‘മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവിനും ലഭിക്കാത്ത സൗകര്യം സുരേഷ് ​ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ ആംബുലൻസിൽ എൻ.ഡി.എ. സ്ഥാനാർഥിക്ക് പൂരപ്പറമ്പിലേക്ക് എത്താൻ കഴിയില്ല. എഡിജിപി എം.ആർ.അജിത് കുമാർ ഉത്തരവ് നൽകാതെ ഇതിന് പോലീസ് അനുമതി നൽകുമോ? സുരേഷ് ​ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തത്.സുരേഷ് ഗോപിയേ ജയിപ്പിക്കാൻ അജിത് കുമാർ ഇടപെട്ടു എന്ന ആക്ഷേപം ഭരണ കക്ഷിക്ക് തന്നെ ഉണ്ട്.

സുനിൽ കുമാറിന് കൊടുക്കാത്ത പ്രാധാന്യം സുരേഷ് ഗോപിക്ക് കൊടുത്തു. അന്വേഷണ റിപ്പോർട്ട് വരാൻ അഞ്ചു മാസം എടുത്തു. അന്വേഷിച്ചത് കലക്കിയ എഡിജിപി നൽകിയത് തട്ടി കൂട്ട് എന്നും തിരുവഞ്ചൂർ പറഞ്ഞു.

പൂരത്തിനെത്തിയ ജനക്കൂട്ടത്തെ ശത്രുക്കളായി കണ്ടാണ് പോലീസ് കൈകാര്യം ചെയ്തത്. ഒരു അനുഭവ പരിചയവുമില്ലാത്ത വ്യക്തിയെ സിറ്റി പോലീസ് കമ്മീഷ്ണറാക്കിയത് സംസ്ഥാന സർക്കാരാണ്. ദേവസ്വം ബോർഡ് ജീവനക്കാരെ ഉൾപ്പടെ തടഞ്ഞത് ബോധപൂർവം ആരോ പൂരം കലക്കി എന്നതിന് തെളിവാണ്.

Leave a Reply

Your email address will not be published. Required fields are marked *