Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രെ ന​ട​പ​ടി​ എടുത്ത് സ​ർ​ക്കാ​ർ. അ​ജി​ത് കു​മാ​റി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്ന് നീ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ൽ ബ​റ്റാ​ലി​യ​ന്‍റെ ചു​മ​ത​ല​യി​ൽ അ​ദ്ദേ​ഹം തു​ട​രും. ഡി​ജി​പി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.മനോജ്‌ എബ്രഹാമിന് ക്രമസമാധാന ചുമതല.

ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ന​ട​പ​ടി​യെ​ടു​ത്ത്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല ന​ൽ​കി.

അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിലുള്ളതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തൽ.

2023 മെയ് 22 നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂൺ 2 ന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *