Your Image Description Your Image Description

ന്യൂഡൽഹി: ഹരിയാന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആദ്യസൂചനകള്‍ പുറത്ത്. ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായും ഹരിയാനയിൽ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആണ് ഫലങ്ങൾ പറയുന്നത്. 55 മുതല്‍ 62 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. ബിജെപി 18- 24, കോണ്‍ഗ്രസ് 55-62, ഐഎന്‍എല്‍ഡി 06-06, ജെജെപി 00-03, മറ്റുള്ളവര്‍ 02-05 എന്നിങ്ങനെയാണ് ഫലസൂചന. കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് റിപ്പബ്ലിക്ക് എക്‌സിറ്റ് പോള്‍ പറയുന്നു.

എക്സിറ്റ് പോൾ ഫലം ചുവടെ.

ഗുലിസ്ഥാൻ ന്യൂസ് എക്സിറ്റ് പോൾ ഫലം – ജമ്മു കശ്മീർ
ബിജെപി: 28-30 സീറ്റ്
കോൺഗ്രസ്: 03-06 സീറ്റ്
നാഷണൽ കോൺഫറൻസ്: 28-30 സീറ്റ്
പിഡിപി: 05-07 സീറ്റ്
മറ്റുള്ളവർ: 08-16 സീറ്റ്

ഇന്ത്യ ടുഡേ സീ വോട്ടർ എക്സിറ്റ് പോൾ ഫലം – ജമ്മു മേഖല
ബിജെപി – 27 – 31 സീറ്റ്
ഇന്ത്യ സഖ്യം (നാഷണൽ കോൺഗ്രസ്, കോൺഗ്രസ്, മറ്റുള്ളവർ) – 11 – 15 സീറ്റ്
പിഡിപി – 0 – 2 സീറ്റ്

പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ – ഹരിയാന
കോൺഗ്രസ്: 55 സീറ്റ്
ബിജെപി: 26 സീറ്റ്
ഐഎൻഎൽഡി+ബിഎസ്പി: 2-3 സീറ്റ്
ജെജെപി: 0-1 സീറ്റ്
സ്വതന്ത്രർ: 3-5 സീറ്റ്

പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലം – ജമ്മു കശ്മീർ
നാഷണൽ കോൺഫറൻസ്: 33-35 സീറ്റ്
ബിജെപി: 23-27 സീറ്റ്
കോൺഗ്രസ്: 13-15 സീറ്റ്
പിഡിരി: 7-11 സീറ്റ്
എഐപി: 0-1 സീറ്റ്
മറ്റുള്ളവർ: 4-5 സീറ്റ്

മട്രിസ് എക്സിറ്റ് പോൾ ഫലം – ജമ്മു കശ്മീർ
ബിജെപി- 25 സീറ്റ്
കോൺഗ്രസ്- 12 സീറ്റ്
നാഷണൽ കോൺഫറൻസ്- 15 സീറ്റ്
പിഡിപി- 28 സീറ്റ്
മറ്റുള്ളവർ- 7 സീറ്റ്

മട്രിസ് എക്സിറ്റ് പോൾ ഫലം – ഹരിയാന
ബിജെപി: 18-24 സീറ്റ്
കോൺഗ്രസ്: 55-62 സീറ്റ്
ഐഎൻഎൽഡി: 3-6 സീറ്റ്
ജെജെപി: 0-3 സീറ്റ്
മറ്റുള്ളവർ: 2-5 സീറ്റ്

ഇലക്ട്രൽ എഡ്ജ് എക്സിറ്റ് പോൾ ഫലം – ജമ്മു കശ്മീർ
നാഷണൽ കോൺഫറൻസ് – 33 സീറ്റ്
ബിജെപി – 27 സീറ്റ്
കോൺഗ്രസ് -12 സീറ്റ്

Leave a Reply

Your email address will not be published. Required fields are marked *