Your Image Description Your Image Description

ഇന്ത്യയിൽ 29 പുതിയ വിമാനത്താവളങ്ങൾ കൂടി വരുന്നു. രാജ്യത്ത് വ്യോമഗതാഗതം ശക്തിപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നത്.

ടയർ 2, ടയർ 3 വിഭാഗങ്ങളിൽപ്പെടുന്ന പട്ടണങ്ങളിലാവും പുതിയ എയർപോർട്ടുകൾ. ഇതിൽ ഏറ്റവും കൂടുതൽ എണ്ണം നിർമിക്കുക ഗുജറാത്തിലായിരിക്കും. 9 വിമാനത്താവളങ്ങളാണ് ഗുജറാത്തിന് മാത്രമായി ലഭിക്കുക. കർണാടക, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവയ്ക്കൊപ്പം 13 മറ്റ് സംസ്ഥാനങ്ങൾക്കും ഓരോ പുതിയ എയർപോർട്ടുകൾ ലഭിക്കും. ബോയിങ് 737, എയർബസ് 320 തുടങ്ങിയ വലിയ വിമാനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കും പുതിയ എയർപോർട്ടുകൾ.

ചെറുനഗരങ്ങളെ അന്താരാഷ്ട്ര വ്യോമപാതയുമായി ബന്ധിപ്പിക്കാലാണ് പുതിയ എയർപോർട്ടുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പരമാവധി ശേഷിയെത്തിയ വിമാനത്താവളങ്ങളുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്. എയർപോർട്ട് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതിയുടെ കാലാവധി 20 വർഷമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *