Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച് നി​യ​മ​സ​ഭ. സ​മാ​ന​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​മാ​ണ് വ​യ​നാ​ട്ടി​ലു​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ 1200 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ശാ​സ്ത്രീ​യ ഭൂ​വി​നി​യോ​ഗം, അ​പ​ക​ട മു​ന്ന​ണി​യി​പ്പ് സം​വി​ധാ​നം എ​ന്നി​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ദുരന്തം ഉണ്ടായതിന് ശേഷം ദുരന്തബാധിതകര്‍ക്ക് കൃത്യമായി അടിയന്തരസഹായം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അതിജീവിച്ചവരെ ചേര്‍ത്തുപിടിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജീവിതം നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ആഗോളതാപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും ഫലമായാണ് കേരളത്തില്‍ ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത്.

ലോ​കം മു​ഴു​വ​ന്‍ വ​യ​നാ​ടി​ന് ഒ​പ്പം നി​ന്നെ​ന്ന് സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട പഠനങ്ങളും മുന്നോട്ട് പോകുന്നു. മാ​ധ്യ​മ​ങ്ങ​ള്‍ പു​ന​ര​ധി​വാ​സ​ത്തി​ന് വേ​ണ്ട പ്രാ​ധാ​ന്യം ന​ല്‍​കു​ന്നി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ വി​മ​ര്‍​ശി​ച്ചു.

അതെ സമയം , വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലുണ്ടാക്കിയ നോവ് ജീവിതാവസാനം വരെയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ത​ല്‍​ക്കാ​ലി​ക സ​ഹാ​യം പോ​ലും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​രു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്  വി​മ​ര്‍​ശി​ച്ചു. കേ​ന്ദ്ര സ​ഹാ​യം കി​ട്ടാ​ത്ത​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്.സ​മ​ഗ്ര പു​ന​ര​ധി​വാ​സ പാ​ക്കേ​ജാ​ണ് സം​സ്ഥാ​ന​ത്തി​ന് വേ​ണ്ട​ത്. പു​ന​ര​ധി​വാസം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി കാ​ണാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണം.

Leave a Reply

Your email address will not be published. Required fields are marked *