Your Image Description Your Image Description

കോഴിക്കോട് : സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടത്തിയതിനുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്.

പൊലീസ് ഇന്ന് അർജുന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

സോഷ്യൽ മീഡിയ അക്കൗണ്ടുകളും അന്വേഷണ സംഘം പരിശോധിക്കും.സമൂഹമാദ്ധ്യമങ്ങളിൽ വർഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കാണിച്ചാണ് അർജുന്റെ കുടുംബം സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്.

അർജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് ജിതിൻ എന്നിവർ നേരിട്ടെത്തിയാണ് കമ്മിഷണർക്ക് പരാതി നൽകിയത്.അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ മനാഫിന്റെ യൂട്യൂബ് ചാനലിൽ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കുതിച്ചുയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *