Your Image Description Your Image Description

കോട്ടയം: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വാഴൂർ ചാമംപതാലിന് സമീപത്താ മധ്യവയസ്കനെ പ്രദേശവാസിയായ കൗമാരക്കാരൻ കൊലപ്പെടുത്തിയത്. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 23 വയസുകാരനായ അപ്പുവിനെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു.

വൈകുന്നേരം നാലരയോടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം. തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *