Your Image Description Your Image Description

ബെയ്റൂട്ട്: ഹിസ്ബുല്ല മേധാവി മേധാവി ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ നബീൽ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേലി​ന്റെ അവകാശവാദം. ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് കൗക്കിനെ വധിച്ചത്. വെള്ളിയാഴ്ചയാണ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ കൗക്കി​ന്റെ മരണം ഹിസ്ബുല്ലയ്ക്കു കനത്ത തിരിച്ചടിയാണ് നൽകുന്നത്. എന്നാൽ കൗക്ക് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞെങ്കിലും ഹിസ്ബുല്ല ഇതുവരെ അതു സ്ഥിരീകരിച്ചിട്ടില്ല.

ഹിസ്ബുല്ലയുടെ മധ്യതലത്തിലെ ഡപ്യൂട്ടി മേധാവിയായ നബീൽ കൗക്ക് എക്സിക്യൂട്ടീവ് കൗൺ‌സിൽ അംഗമാണ്. 1980 കൾ മുതൽ തന്നെ കൗക്ക് ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. 2006 ൽ ഹിസ്ബുല്ല ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ കൗക്ക് ഒരു നിർണായക പങ്കു തന്നെയാണ് വഹിച്ചത്. അന്ന് ഹിസ്ബുല്ലയുടെ നിലപാടുകൾ വ്യക്തമാക്കാനും സുരക്ഷാകാര്യങ്ങളടക്കം ചർച്ച ചെയ്യാനും മാധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നത് കൗക്കാണ്.ഇനി നസ്‍‌റല്ലയുടെ പിൻഗാമിയായി പറ‍ഞ്ഞിരുന്ന പേരുകളിലൊന്നും കൗക്കിന്റേതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *