Your Image Description Your Image Description

തിരുവല്ല : മുഖ്യമന്ത്രി പിണറായി വിജയനിൽ ഇടതു മുന്നണി എംഎൽഎമാരുടെയും പിന്തുണ നഷ്ടപ്പെട്ടത്തിന്റെയും അടിസ്ഥാനത്തിൽ രാജി വയ്ക്കണമെന്ന് അഡ്വ. വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു. യുഡിഎഫ് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പട്ടു നടത്തിയ പ്രതിഷിഷേധ പ്രകടനത്തെ തുടർന്ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിൽ മുങ്ങിക്കുളിച്ചു മാഫിയ വലയത്തിൽ അകപ്പെട്ട മുഖ്യമന്ത്രി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ജോസഫ് എം പുതുശ്ശേരി, അഡ്വ. റെജി തോമസ്‌, വർഗീസ് ജോൺ, അഡ്വ. പി ജി പ്രസന്നകുമാർ, പി എ അനീർ, എബി മേക്കരിങ്ങാട്ട്, ആർ ജയകുമാർ, ബിജു ലങ്കാഗിരി, ആർ. മധുസൂദനൻ നായർ, ഷിബു പുതുക്കേരിൽ, പ്രദിപ് നെടുമ്പ്രം, ബിനു കുരുവിള, കെ ജെ മാത്യു, അഡ്വ. സാം പട്ടേരി, റെജി പണിക്കമുറി, സുനിൽ കുമാർ അഞ്ഞിലിത്താനം, ജോ ഇലഞ്ഞിമൂട്ടിൽ, കെ പി കൊന്താലം, വി ആർ രാജേഷ്, സാറാമ്മ ഫ്രാൻസിസ്, സണ്ണി മനക്കൽ, ജോസ് പഴയിടം, രാജേഷ് മലയിൽ, മാത്യൂസ് ചാലക്കുഴി, ബിജു അലക്സ്‌, ഫിലിപ്പ് ജോർജ്, മാത്യു മുളമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *