Your Image Description Your Image Description

എറണാകുളം: മുനമ്പം – ചെറായി ഭാഗത്തെ നിര്‍ദ്ധനരായ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം കടുത്ത അനീതിയാണ്.വഖഫ് ബോർഡിന്റെ പരിധിയില്ലാത്ത അധികാരങ്ങൾ തടയാനും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഇല്ലാതാക്കാനും കേന്ദ്രസർക്കാർ കൊണ്ട് വരുന്ന വഖഫ് ഭേദഗതി ബിൽ സീറോ മലബാർ സഭാ അൽമായ ഫോറം സ്വാഗതം ചെയ്യുന്നു. രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്ന വഖഫ് സംവിധാനങ്ങൾ ഏതു നിയമത്തിന്റെ പേരിലായാലും തിരുത്തപ്പെടണം. ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം ഇവിടെ സംഭവിക്കാൻ പാടില്ല. മുനമ്പം – ചെറായി ഭാഗത്ത് സംഭവിക്കുന്നതുപോലുള്ള നീക്കങ്ങൾ രാജ്യത്ത് ഒരിടത്തും ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.

രാജ്യത്ത് എവിടെയും ഏത് മതവിഭാഗത്തിന്റെയും വ്യക്തികളുടെയും സ്വത്ത് വഖഫാക്കി മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള നിലവിലെ ചട്ടം ഭേദഗതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.വഖഫ് ബോര്‍ഡിന് ബോധ്യപ്പെടുന്ന ഏത് ഭൂമിയും ഒരു രേഖയുമില്ലാതെ കൈവശപ്പെടുത്താനാവും വിധമുള്ള നിയമം നീതീകരിക്കാനാവില്ല.ഒരിക്കല്‍ ഭൂമി വഖഫായി പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞാല്‍ അതിന്‍മേലുള്ള തര്‍ക്കം പരിഹരിക്കാനുള്ള അധികാരം വഖഫ് ട്രൈബ്യൂണലിനാണ്. ഈ ട്രൈബ്യൂണല്‍ മുസ്ലീങ്ങള്‍ മാത്രം ഉള്‍പ്പെടുന്നതാണ്.അമുസ്ലീങ്ങളുടെ ഭൂമി അവകാശ തര്‍ക്കവും മുസ്ലീങ്ങള്‍ മാത്രം ഉള്‍പ്പെട്ട സമിതി പരിഹരിക്കണം എന്ന് പറയുന്നതിലെ യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. ലോകത്തെല്ലായിടത്തും വഖഫുകളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം കൊണ്ടുവരുന്ന കാലമാണിത്. തുർക്കി, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിൽ മതേതര സ്വഭാവത്തിലേക്ക് വഖഫ് ഘടന മാറിക്കഴിഞ്ഞു. ഇന്ത്യയിൽ വ്യാപകമായ കെടുകാര്യസ്ഥതയുടെയും, വിശാലമായ ഭൂമിയില്‍ നിയമവിരുദ്ധമായ അവകാശവാദങ്ങളുടെയും ആരോപണങ്ങള്‍ ഇതിന്റെ പേരില്‍ ഉയര്‍ന്നു കഴിഞ്ഞു.

രാജ്യത്ത് നിലനില്‍ക്കുന്ന നിയമപ്രകാരം ഉണ്ടാക്കിയ വഖഫ് ബോര്‍ഡിന്റെ ചട്ടങ്ങളില്‍ മറ്റേതിലുമെന്നതുപോലെ കാലാനുസൃതമായി പരിഷ്‌കാരങ്ങള്‍ വരുത്താനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിനുണ്ട്. വന്‍ തോതിലുള്ള കയ്യേറ്റവും ചൂഷണവുമാണ് വഖഫ് ആക്ടിന്റെ പിന്‍ബലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ഇന്ത്യയിലുടനീളം, സ്വകാര്യ ഭൂമി മുതല്‍ പ്രധാന നഗര റിയല്‍ എസ്റ്റേറ്റ് വരെയുള്ള ആയിരക്കണക്കിന് സ്വത്തുക്കള്‍ പലപ്പോഴും ശരിയായ രേഖകളോ, വിവരങ്ങളോ ഇല്ലാതെ വഖഫ് ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പല കേസുകളിലും, സ്വകാര്യ സ്വത്തുക്കള്‍ യഥാർത്ഥ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ വഖഫ് ആയി രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. ഇത് ഇപ്പോൾ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഖഫ് നിയമത്തില്‍ ഭേദഗതികള്‍ കേന്ദ്ര സർക്കാർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വഖഫ് ഭേദഗതി ബില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും സുതാര്യത വര്‍ദ്ധിപ്പിക്കാനും വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയാനും ശ്രമിക്കുന്നു. വഖഫ് ഭൂമി കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ ശക്തമായ ചട്ടക്കൂട് സ്ഥാപിക്കുക, അവ ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ബിൽ ലക്ഷ്യമിടുന്നത്.

മുനമ്പം – ചെറായി പ്രദേശങ്ങളിലെപ്പോലെ രാജ്യത്തെ കടുത്ത അനീതികൾ പരിഹരിക്കാന്‍ വഖഫ് നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കേന്ദ്രസർക്കാർ നീക്കത്തെ അൽമായ ഫോറം പിന്തുണയ്ക്കുന്നു.വഖഫ് ഭേദഗതി ബില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും സുതാര്യത വര്‍ദ്ധിപ്പിക്കാനും വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയാനും ശ്രമിക്കുന്നു. വഖഫ് ഭൂമി കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ ശക്തമായ ചട്ടക്കൂട് സ്ഥാപിക്കുക, അവ ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. വഖഫ് പരിഷ്‌കരണത്തിന്റെ ആവശ്യകത അനിഷേധ്യമാണ്. ന്യായമായ ഭരണത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയും എല്ലാ സമുദായങ്ങള്‍ക്കും നീതി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ സാംസ്‌കാരികവും മതപരവുമായ അഖണ്ഡത സംരക്ഷിക്കാനുള്ള പരിഷ്‌കാരങ്ങള്‍ക്കായുള്ള ശ്രമങ്ങളേയും അൽമായ ഫോറം സ്വാഗതം ചെയ്യുന്നു.

ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ, എറണാകുളം

Leave a Reply

Your email address will not be published. Required fields are marked *