Your Image Description Your Image Description

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഒക്ടോബർ നാലിന് തുടക്കമാവും. നിയമ നിർമ്മാണത്തിനാണ് പ്രധാനമായും സഭ ചേരുന്നത്. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ചരമോപചാരം അർപ്പിച്ച് നാലിന് സഭ പിരിയും.

തുടർന്ന് ഏഴു മുതൽ 18 വരെ ആകെ എട്ടുദിവസങ്ങളിലാണ് സഭാസമ്മേളനം ചേരുന്നത് . സമ്മേളനത്തെ പ്രക്ഷുബ്ധമാക്കാൻ പ്രതിപക്ഷത്തിന് ഏറെ വിഷയങ്ങളുണ്ട്. പി.വി.അൻവറിന്റെ വെളിപ്പെടുത്തൽ, എ.ഡി.ജി.പി അജിത്ത് കുമാറിനെ കൈവിടാതെയുള്ള സർക്കാർ നിലപാട്, ആർ.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച തുടങ്ങിയവ പ്രതിപക്ഷത്തിന്റെ ആയുധങ്ങളാണ്.

അൻവറിനെ ശരിവച്ചുകൊണ്ട് മുസ്ലീം ലീഗ് നിലമ്പൂർ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട് . 7 ആം തീയതി മുതൽ 11 ആം തീയതി വരെ തുടർച്ചയായി സഭ ചേരും. 12 ആം തീയതി മുതൽ 15 ആം തീയതി വരെ അവധിയാണ്.

പിന്നെ 16,17, 18 തീയതികളിലാണ് സഭ ചേരുന്നത് . എട്ടു ബില്ലുകളാണ് പരിഗണിക്കാനുള്ളത് . 11-ാം സമ്മേളനത്തിൽ അവതരിപ്പിച്ച് , സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ച 2023 ലെ കേരള പൊതുമേഖല ബിൽ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഭേദഗതി ബിൽ, 2023ലെ കേരള കന്നുകാലി പ്രജനനബിൽ, കേരള പബ്ളിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ് ടാക്സ് ഭേദഗതി ബിൽ, 2024 ലെ പ്രവാസി കേരളീയരുടെ ക്ഷേമഭേദഗതി ബിൽ, പേമെന്റ് ഒഫ് സാലറീസ് ആൻഡ് അലവൻസസ് ഭേദഗതി ബിൽ തടങ്ങിയവയാണ് പ്രധാന ബില്ലുകൾ.

നവരാത്രി പൂജകൾക്കിടയിലാണ് നിയമസഭ സമ്മേളനം വിളിച്ചുചേർക്കുന്നത്. ഉപധനാഭ്യർത്ഥനകൾക്കായും ഒരു ദിവസം മാറ്റിവയ്‌ക്കേണ്ടി വരും. ഇതൊക്കെയാണ് മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നതെങ്കിലും സഭയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ മുൾമുനയിൽ നിര്ത്താനും മറുപടി പറയിക്കാനും പ്രതിപക്ഷം മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ് .

യൂത്ത് കോൺഗ്രസുകാരെ പോലീസ് മർദ്ദിച്ചതും അൻവറിന്റെ വെളിപ്പെടുത്തലുമായിരിക്കും ഏറെ ബഹളങ്ങൾ ശൃഷ്ടിക്കാൻ സാധ്യത . ഏതായാലും സഭ സുഗമമായി ചേരാൻ സാധ്യതയില്ല .

 

 

 

Leave a Reply

Your email address will not be published. Required fields are marked *