Your Image Description Your Image Description

ഓണം കുശാലായപ്പോൾ ഖജനാവ് കാലി. ഓണം കഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി; ധനവകുപ്പ് ട്രഷറി നിയന്ത്രണം കടുപ്പിച്ചു, അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറില്ല, ആനുകൂല്യങ്ങളും മുടങ്ങും.

കടം വാങ്ങാന്‍ കഴിയുന്നതിൽ കൂടുതല്‍ തുകയും പണം കടമെടുത്താണ് ഓണം ആഘോഷിച്ചത് . ഓണം കഴിഞ്ഞതോടെ ട്രഷറിയില്‍ പണമില്ലാത്ത അവസ്ഥയിലായി . അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാതിരുന്നാൽ തദ്ദേശസ്ഥാപനങ്ങളെയും കരാറുകാരെയും ബാധിക്കും.

വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണവും അവതാളത്തിലാകും . ബില്ലുകള്‍ മാറുന്നതിന് അഞ്ചുലക്ഷം എന്ന പരിധി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഈ ഘട്ടത്തില്‍ നിയന്ത്രണം വന്നാല്‍ പല പദ്ധതികളും ഒഴിവാക്കേണ്ടിവരും.

സര്‍ക്കാരിന് പണം നല്‍കാനാവാത്ത സാഹചര്യത്തില്‍ , കരാറുകളുടെ ബില്ലുകള്‍ ബാങ്കുവഴി മാറാവുന്ന ബില്‍ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കില്‍ നിന്ന് 90 ശതമാനം തുകവരെയാണ് ഡിസ്‌ക്കൗണ്ട് ചെയ്ത് കിട്ടിയിരുന്നത്. പണം പിന്നീട് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കണം. ഇതിന് പലിശ കരാറുകാര്‍തന്നെ നല്‍കണം.

ബില്ലുകള്‍ മാറുന്നതിന് നേരത്തേ അഞ്ചുലക്ഷമായിരുന്നു പരിധി. ഈവര്‍ഷം ജൂണിലാണ് അത് 25 ലക്ഷമാക്കി ഉയര്‍ത്തിയത്. സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാല്‍ വീണ്ടും പഴയ അവസ്ഥയിലായി ട്രഷറി. ഡിസംബര്‍വരെ ഇനി കടമെടുക്കാന്‍ ശേഷിക്കുന്നത് 1200 കോടി മാത്രമാണ് .

ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതില്‍ ഡിസംബര്‍ വരെയുള്ള 21,253 കോടി രൂപ സെപ്തംബര്‍ ആദ്യം തന്നെ എടുത്തു.

ബാക്കി തുക അടുത്ത വര്‍ഷം ജനുവരിയിലേ എടുക്കാൻ പറ്റൂ .

Leave a Reply

Your email address will not be published. Required fields are marked *