Your Image Description Your Image Description

സഭാ തർക്കം നില നിൽക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് തീരുമാനങ്ങളും, സമവായങ്ങളും വിമത പക്ഷം തള്ളിയതോടെ വിവിധ പള്ളികളിൽ സംഘർഷമുണ്ടാക്കാൻ ശ്രമം നടത്തുന്നു. കഴിഞ്ഞ ദിവസം കാലടി മറ്റൂർ പള്ളിയിൽ സ്ഥിരമായീ നടന്നുകൊണ്ടിരുന്ന ഒരു ഏകീകൃത കുർബാന പെട്ടെന്ന് നിർത്തലാക്കിയത് ചോദിക്കാൻ ചെന്നവരോട് വികാരി പ്രകോപനപരമായീ സംസാരിക്കുകയും ഉന്തിലും തള്ളിലും വരെയെത്തുകയും ചെയ്തു .

ഒടുവിൽ പോലീസ് കേസ് വരെ എത്തി . ധ്യാന ഗുരു കൂടിയായ വൈദികൻ മഞ്ഞളിയച്ചനാണ് എതിർഭാഗത്ത്‌ . അദ്ദേഹം ഇത്രയും ഇത്രയും അധഃപതിക്കാൻ , തരംതാഴാൻ പാടില്ലായിരുന്നുവെന്നാണ് എന്റെ ഒരഭിപ്രായം .

അദ്ദേഹം ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് , എല്ലാ കാര്യത്തിലും അഭിപ്രായവും പാണ്ഡിത്യവുമുണ്ട് . പല പ്രസംഗങ്ങളും കത്തോലിക്കാ വിശ്വാസികളെ മാത്രമല്ല പൊതുസമൂഹത്തെപോലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് .

ഇപ്പോൾ സോഷ്യൽ മീഡിയയിൽ അച്ഛനെക്കുറിച്ച് വളരെ മോശമായ പ്രതികരണങ്ങളും അഭിപ്രായങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്വർണ്ണം കടത്തു പിടിക്കപ്പെട്ടത് ഉൾപ്പെടെ അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങളുയരുന്നത് കാണുമ്പോൾ പല സംശയങ്ങളും വേദനയുമുണ്ടാകുന്നു .

കാരണം പൊതുസമൂഹം കണ്ടിട്ടുള്ള അച്ഛന്റെ മുഖം അങ്ങനെയൊന്നായിരുന്നില്ല . അച്ചനെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ചു ഇന്നലെ നടന്ന വിമത പ്രതിഷേധ യോഗത്തിൽ ഇടവക യിൽ നിന്നും പങ്കെടുത്തത് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് .

അതിൽ നിന്നും ഏറെക്കുറെ കാര്യങ്ങൾ മനസിലാക്കാവുന്നതേ ഉള്ളൂ. ഇതേ രീതിയിൽ തന്നെ, അങ്കമാലിയിലെ കറുകുറ്റി, ആലുവ ചുണങ്ങുംവേലി പള്ളികളിലും സഭാ വിശ്വാസികളെ ആക്രമിച്ചു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇനിയും ഇത്തരം വിമത ആക്രമണങ്ങൾ തുടരാനാണു സാധ്യത. വിഷയങ്ങൾ പരിഹരിക്കാൻ സഭാ നേതൃത്വത്തിനാകണം . പക്ഷെ നിലവിലുള്ള ദുർബലമായ സഭ നേതൃത്വത്തെക്കൊണ്ട് അതിന് പറ്റുമോന്ന് കണ്ടറിയണം .

അതുകൊണ്ട് തന്നെ, വത്തിക്കാൻ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണം. അടിയന്തര സാഹചര്യം സംബന്ധിച്ച് പേപ്പൽ ഡെലിഗേറ്റ് ഉൾപ്പെടെയുള്ളവർക്ക് മെയിൽ അയച്ചിട്ടുണ്ട്.
എന്തായാലും എറണാകുളത്തു കാര്യങ്ങൾ കൈവിട്ട് പോകുന്ന നിലയിലാണ്.

മാത്രമല്ല, കുർബാന തർക്കം കൂടാതെ, മറ്റു ചില ഗുരുതര വിഷയങ്ങൾ കൂടി പൊന്തി വരുന്നത് മറയ്ക്കാനാണു ഇപ്പോൾ വ്യാപകമായ ആക്രമണം അഴിച്ചു വിടുന്നതെന്നു വിവിധ സഭാനുകൂല സംഘടനകൾ ആരോപിക്കുന്നു.

ഏതായാലും മഞ്ഞളിയച്ഛനെപോലെയുള്ള ധ്യാന ഗുരുക്കൾ സഭയെയും സഭാ നേതൃത്വത്തെയും മാർപ്പാപ്പയെയുമൊക്കെ അനുസരിക്കാത്തവരാണെന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു . ഇങ്ങനെ അനുസരണക്കേട് കാട്ടുന്നവരെങ്ങനെ മറ്റുള്ളവരെ ഉപദേശിക്കും ?

Leave a Reply

Your email address will not be published. Required fields are marked *