Your Image Description Your Image Description

വയനാട് ദുരന്തത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ ലോക മലയാളികൾ ഞെട്ടിപ്പോയി . ദുരിതബാധിതർക്ക് ചെലവാക്കിയതിനെക്കാൾ തുകയാണ് വോളണ്ടിയർമാർക്കായി ചെലവായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .

ഒരു മാദ്ധ്യമം വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകളാണിത്. സർക്കാർ സത്യവാങ്മൂലം പരാമ‌ർശിച്ചുള്ള കോടതി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിനു ചെലവായത് രണ്ട് കോടി 76 ലക്ഷം രൂപയാണ് . ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ ചെലവായെന്നാണ് സർക്കാർ കണക്ക്.

ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിൽ സർക്കാർ നൽകിയ കണക്കുകളിലാണ് ഇതുള്ളത്. ഓഗസ്റ്റ് 17നാണു റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ആകെ 1555 വീടുകള്‍ പൂർണമായും 452 വീടുകൾ ഭാഗികമായും തകർന്നു.

വസ്ത്രങ്ങളും പാത്രങ്ങളുമെല്ലാം തകർന്ന വകയിൽ വലിയ നഷ്ടമുണ്ടായി. 2500 രൂപ വീതം വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങാൻ നല്‍കുന്ന വകയിൽ ചെലവായത് ആകെ 11 കോടി രൂപയാണ്. ദുരന്തത്തിനുശേഷം അടുത്ത 90 ദിവസത്തേക്കു ദുരിതബാധിതർക്കു ഒരു ദിവസം 300 രൂപ കണക്കിൽ ആകെ നൽകുന്നത് 5 കോടി 42 ലക്ഷം രൂപ.

സൈനികരുടെയും വൊളന്റിയർമാരുടെയും യാത്രാച്ചെലവ് ഇനത്തിൽ നാലു കോടി രൂപ, ഇവർക്കുള്ള ഭക്ഷണം, വെള്ളം ചെലവ് ഇനത്തിൽ 10 കോടി രൂപ, ഇവരുടെ താമസച്ചെലവ് 15 കോടി രൂപ, ഇവർക്കുള്ള വൈദ്യസഹായത്തിന് 2.കോടി 2 ലക്ഷം രൂപ,

ദുരിതബാധിതരെ ഒഴിപ്പിക്കുന്നതിന് 12 കോടി , ബെയ്‍ലി പാലത്തിന്റെ നിർമാണത്തിന് ഒരു കോടി രൂപ, ടോർച്ച്, മഴക്കോട്ട്, കുട, ഗംബൂട്ടുകൾ തുടങ്ങിയവ വാങ്ങിയതിന് 2 കോടി 98 ലക്ഷം രൂപ . ദുരന്തസ്ഥലം പ്രധാന പട്ടണങ്ങളിൽ നിന്ന് അകലെ ആയതുകൊണ്ടാണ് ചെലവു കുത്തനെ വർധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ദുരന്തത്തിൽ അകപ്പെട്ടവരുടെ തിരച്ചിലിനും രക്ഷപെടുത്തലിനുമായി 150 യന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഐബിഒഡി, ഡ്രോൺ, റഡാറുകൾ തുടങ്ങിയവയ്ക്ക് മൂന്നു കോടി രൂപ, ജെസിബി, ഹിറ്റാച്ചി, ക്രെയിനുകൾ എന്നിവയ്ക്ക് 15 കോടി രൂപ, മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയ്ക്ക് മൂന്നു കോടി രൂപ .

ക്യാംപിലുള്ളവർക്കു ഭക്ഷണ ഇനത്തിൽ എട്ടു കോടി രൂപ, വസ്ത്രങ്ങൾക്ക് 11 കോടി രൂപ, വൈദ്യസഹായം എട്ടു കോടി രൂപ, ജനറേറ്റർ ഏഴു കോടി രൂപ യും ചിലവായി . സൈനികർ, ദുരിതബാധിതർ, മൃതദേഹങ്ങൾ, വിഐപികളുടെ സന്ദർശനം എന്നിവയ്ക്കായി വ്യോമസേനയ്ക്ക് 17 കോടി രൂപ,

തീർന്നില്ല , ദുരന്ത മേഖലയിൽ അകപ്പെട്ട വീടുകളിൽ ഒരു മാസത്തേക്കു കുടിവെള്ളം വിതരണം ചെയ്യുന്നതിന് മൂന്നു കോടി രൂപ, ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനു ദിവസം 60 ലക്ഷം രൂപ വീതം രണ്ടു മാസത്തേക്ക് 36 കോടി രൂപയാണു ചെലവു വരുന്നത് . വെള്ളക്കെട്ടുകൾ നീക്കുന്നതിനു മൂന്നു കോടി രൂപയും ചെലവുണ്ട്.

കാര്‍ഷികഭൂമിയിൽനിന്നു ചെളിയും മറ്റും നീക്കം ചെയ്യുന്നതിന് ഹെക്ടറിന് 18,000 രൂപ കണക്കിൽ ആകെ ചെലവ് 64 ലക്ഷത്തി 62000 രൂപ, കാർഷിക ഭൂമി നഷ്ടമായവർക്ക് ഹെക്ടറിന് 47,000 രൂപ കണക്കിൽ ആകെ 47 ലക്ഷം രൂപ, പ്രദേശത്ത് ഏലം, കാപ്പി കാർഷകർക്ക് 80ലക്ഷത്തി 77000 രൂപ, മറ്റുവിളകൾ നശിച്ചു പോയവർക്ക് 6. ലക്ഷ 30, 000 രൂപ,

പശുക്കളെ നഷ്ടമായവർക്ക് 84 ലക്ഷത്തി .37000 രൂപ, ആടുകൾ നഷ്ടമായവർക്ക് 6 ലക്ഷത്തി 48 000 രൂപ, കോഴിക്കർഷകർക്ക് – ഒരു ലക്ഷം രൂപ, കന്നുകാലികൾക്കുള്ള ക്യാംപ് നടത്തിപ്പിന് 78,000 രൂപയും ചെലവായി.

ചില വായിൽ പോയതെല്ലാം കോടികളാണ് , കോടികളുടെ കണക്കേയുള്ളു , ലക്ഷങ്ങളും പതിനായിരങ്ങളുമൊക്കെ വിരലിലെണ്ണാവുന്നത് മാത്രം . കൊള്ളാം അല്ലേ ? ഇതാണ് പിണറായി സർക്കാർ , ഇങ്ങനെ വേണം പിണറായി സർക്കാർ , പിണറായി സർക്കാർ പോളിയാണ് .

പക്ഷെ ഇതൊക്കെ പറയുമ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല കണക്കുകൾ , ഇനി എഴുതിയപ്പോൾ വല്ല പൂജ്യങ്ങൾ കൂട്ടിയെഴുതിപ്പോയതാണോ ? ജനങ്ങളുടെ സംശയം തീർക്കണം , മുഖ്യമന്ത്രി വിശദീകരിക്കണം .

 

Leave a Reply

Your email address will not be published. Required fields are marked *